ഫോർമുല വൺ: ലൂയിസ് ഹാമില്‍ട്ടണ്‍ ഏഴാം തവണയും ലോകചാമ്പ്യന്‍

വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്തതാൻ ഹാമിൽട്ടണായി
ഫോർമുല വൺ: ലൂയിസ് ഹാമില്‍ട്ടണ്‍ ഏഴാം തവണയും ലോകചാമ്പ്യന്‍

ഇസ്താംബൂള്‍: ഫോര്‍മുല വണ്ണില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ് ഏഴാം ലോക കിരീടം. തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം തവണ ലോക കിരീടത്തിൽ മുത്തമിട്ടത്. സീസണിൽ മൂന്ന്​ ഗ്രാൻപ്രികൾ ശേഷിക്കേയാണ്​ ഹാമിൽട്ടണിന്റെ കിരീടവിജയം.

വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്തതാൻ ഹാമിൽട്ടണായി. ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) തുടങ്ങി നിരവധി റെക്കോഡുകളാണ്​ ഹാമിൽട്ട​ന്റെ പേരിലുള്ളത്​.

2008 ലായിരുന്നു ആദ്യ കിരീട വിജയം. 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലായിരുന്നു ശേഷിക്കുന്ന വിജയങ്ങൾ. 1994, 1995, 2000, 2001, 2002, 2003, 2004 വര്‍ഷങ്ങളിലായിരുന്നു ജർമൻ താരമായ ഷുമാക്കര്‍ കിരീടം സ്വന്തമാക്കിയത്.

ഇസ്​താംബൂളിൽ വിജയിച്ചതോടെ തൊട്ടടുത്ത എതിരാളിയായ സഹതാരം വാൽ​ട്ടേരി ബോട്ടാസിനെ (85 പോയൻറ്​) ബഹുദൂരം പിന്നിലാക്കിയാണ്​ ഹാമിൽട്ടൺ കിരീടമുറപ്പിച്ചത്​.

Related Stories

Anweshanam
www.anweshanam.com