ഐപിഎല്‍ താരങ്ങളെ വിമര്‍ശിച്ച് ലളിത് മോദി

ഐപിഎല്‍ താരങ്ങളെ വിമര്‍ശിച്ച് ലളിത് മോദി

ഐപിഎല്‍ കളിക്കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. കൊറോണ പ്രതിസന്ധിയില്‍ രാജ്യം നില്‍ക്കുമ്പോള്‍ ഐപിഎല്‍ കളിക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തുന്നത്. കൊറോണ വ്യാപനം ശക്തമാകുകയും അത് വലിയ പ്രശ്‌നം ആരോഗ്യ രംഗത്ത് ഉണ്ടാക്കുന്ന ഈ അവസ്ഥയില്‍ ഐപിഎല്‍ അവസാനിപ്പിക്കണം എന്ന് പൊതുസമൂഹത്തില്‍ ആവശ്യങ്ങള്‍ ഉയരുന്ന ഇടയിലാണ് മോദിയുടെ വിമര്‍ശനം.

ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു മഹാദുരിത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ എങ്ങനെയാണ് പെരുമാറിയത് എന്ന് കാലം രേഖപ്പെടുത്തി വയ്ക്കും, ഐപിഎല്ലിലെ ഒരു മത്സരവും താന്‍ സമീപ ദിവസങ്ങളില്‍ കാണാറില്ല, ഈ കളിക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തതില്‍ ഞാന്‍ ശരിക്കും അസ്വസ്തനാണ്.ഇത് ശരിക്കും നാണക്കേടാണ്, അതാണ് വസ്തുത, നിങ്ങള്‍ ദിവസവും അതിനെക്കുറിച്ച് പറയേണ്ടതില്ല, ബ്ലാക്ക് ബാന്റുകള്‍ ധരിക്കേണ്ടതില്ല എന്നും ലളിത് മോദി പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com