ധോണിയായിരുന്നു മാതൃക ;9.25 കോടിക്ക് ടീമിൽ എത്തിയ അത്ഭുത നിമിഷം പങ്കുവെച്ച് കൃഷ്ണപ്പ ഗൗതം

ധോണിയായിരുന്നു മാതൃക ;9.25 കോടിക്ക് ടീമിൽ എത്തിയ അത്ഭുത നിമിഷം പങ്കുവെച്ച്  കൃഷ്ണപ്പ ഗൗതം

9.25 കോടിക്ക് ചെന്നൈ ടീമിൽ ഇടം നേടിയിരിക്കുകയാണ് ഇന്ത്യക്കു വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത കൃഷ്ണപ്പ ഗൗതം. ഐ പി എൽ ലേലത്തിന്റെ റെക്കോർഡുകൾ മറികടന്ന നിമിഷം താൻ വിറക്കുകയായിരുന്നു എന്ന് കൃഷ്ണപ്പ പറയുന്നു. ഒരു വാക്ക് കൊണ്ടും അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല. എല്ലായിപ്പോഴും ധോണിയായിരുന്നു തന്റെ മാതൃക. ധോണിയോടായിരുന്നു ആരാധന. സ്വപ്നം യാഥാർഥ്യമായ നിമിഷമാണിത് എന്നും താരം തരാം പറഞ്ഞു.

ഇനി ഞാൻ ധോണിക്കൊപ്പം ഡ്രസിങ് റൂം പങ്കിടുവാൻ പോകുകയാണ്.ഒരുപാട് കാര്യങ്ങൾ ധോണിയിൽ നിന്ന് പഠിക്കാനാകും. റിലാക്സ് ചെയ്യാൻ ശ്രെമിക്കുകയാണെങ്കിലും ഇപ്പോഴും അതിനു കഴിയുന്നില്ല എന്നും കൃഷ്ണപ്പ പറഞ്ഞു.പ്രൈസ് ടാഗ് എന്നെ അത്ഭുതപെടുത്തുന്നില്ല. ധോണി, റെയ്ന തുടങ്ങിയ താരങ്ങൾക്കൊപ്പം കളിയ്ക്കാൻ കഴിയുകായും അവരുടെ കളിയുടെ ഫോർമാറ്റ് പഠിക്കുവാൻ കഴിയുകയും ചെയ്യുന്നു. ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ മികവ് പുറത്തെടുക്കുവാൻ ശ്രെമിക്കുമെന്ന് കൃഷ്ണപ്പ ഗൗതം പറയുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com