ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂരും കൊൽക്കത്തയും നേർക്കു നേർ

നിലവില്‍ കൊല്‍ക്കത്ത മൂന്നാമതും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.
 ഐപിഎല്ലിൽ ഇന്ന്  ബാംഗ്ലൂരും കൊൽക്കത്തയും നേർക്കു നേർ

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. ഷാര്‍ജയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ആറ് കളിയില്‍ രണ്ട് ടീമിനും എട്ട് പോയിന്റ് വീതമുണ്ട്. നിലവില്‍ കൊല്‍ക്കത്ത മൂന്നാമതും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.

സമീപകാലത്തെ ജയങ്ങളിലൊന്ന് നേടിയതിന്റെ ആവേശത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എത്തുന്നത്. അതേസമയം തോല്‍വിയുടെ വക്കില്‍ നിന്ന് ജയം പിടിച്ചെടുക്കുന്നതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ശൈലി. ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാകുമ്പോള്‍ അത്യുഗ്രന്‍ പോരാട്ടം ഉറപ്പ്.

Related Stories

Anweshanam
www.anweshanam.com