ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് അനായാസ വിജയം

ഈ സീസണില്‍ കൊല്‍ക്കത്ത നേടുന്ന ആദ്യ വിജയമാണിത്
ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് അനായാസ വിജയം

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിലെ എട്ടാം മത്സരത്തില്‍ ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ വിജയം. ഈ സീസണില്‍ കൊല്‍ക്കത്ത നേടുന്ന ആദ്യ വിജയമാണിത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്‍റെെസേഴ്സ് ഹെെദരാബാദ് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടിയിരുന്നു. ഇത് മറികടന്നാണ് 18 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ 145 റണ്‍സ് നേടി കൊല്‍ക്കത്ത വിജയിച്ചത്.

യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ അർധസെഞ്ചുറിക്കരുത്തിലാണ് കൊൽക്കത്തയുടെ വിജയം. തകര്‍ത്തുകളിച്ച ശുഭ്മാന്‍ ഗിൽ 62 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് ഫോറും രണ്ടു സിക്സുമാണു താരം നേടിയത്. കൊല്‍ക്കത്തയ്ക്കായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ് നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസ്സല്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. 38 പന്തിൽ 51 റൺസെടുത്ത മനീഷ് പാണ്ഡെയുടെ അർധസെഞ്ചുറിയാണ് ഹൈദരാബാദി ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ ഡേവി‍ഡ് വാർണർ (36), വൃദ്ധിമാൻ സാഹ (30) എന്നിവരും തിളങ്ങി.

ഹൈദരാബാദ് ബോളിങ് നിരയിൽ ഖലീൽ അഹമ്മദ്, ടി. നടരാജൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related Stories

Anweshanam
www.anweshanam.com