മുന്‍ കേരളാ ടീം ക്യാപ്റ്റന്‍ അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അമ്പയര്‍മാരുടെ പാനലില്‍

തിരുവനന്തപുരം സ്വദേശിയായ മുൻതാരം അമ്പതാം വയസ്സിലാണ് ഈ നേട്ടത്തിലെത്തുന്നത്
മുന്‍ കേരളാ ടീം ക്യാപ്റ്റന്‍ അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അമ്പയര്‍മാരുടെ പാനലില്‍

കൊച്ചി: കേരളത്തിന്റെ മുൻ രഞ്ജി ടീം ക്യാപ്റ്റൻ അനന്തപത്മനാഭൻ ഐ.സി.സിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിൽ. കേരള ക്രിക്കറ്റ് അസോസിയേഷൻ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഐ.പി.എല്ലിലും ഇന്ത്യയിലെ മറ്റു ആഭ്യന്തര മത്സരങ്ങളിലും അമ്പയറായിരുന്ന അനന്തപത്മനാഭൻ കേരളത്തിന്റെ മുൻ രഞ്ജി ടീം ക്യാപ്റ്റൻ കൂടിയാണ്. തിരുവനന്തപുരം സ്വദേശിയായ മുൻതാരം അമ്പതാം വയസ്സിലാണ് ഈ നേട്ടത്തിലെത്തുന്നത്.

തിരുവനന്തപുരം സ്വദേശിയാണ് അനന്തപത്മനാഭന്‍. അനന്തപത്മനാഭനെ കൂടാതെ സി.ഷംസുദ്ദീന്‍, അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റ് അമ്ബയര്‍മാര്‍.

1988 മുതല്‍ 2004 വരെ കേരള ടീമംഗമായിരുന്നു അനന്തപത്മനാഭന്‍. 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 344 വിക്കറ്റും 2891 റൺസും നേടിയിട്ടുണ്ട്. 54 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന്ന 87 വിക്കറ്റും 493 റൺസും സ്വന്തമാക്കി. കരിയറിൽ ഒരു ഇരട്ട സെഞ്ചുറിയും രണ്ടു സെഞ്ചുറികളുമുണ്ട്.

ബിസിസിഐയുടെ ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2007-ല്‍ അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമി നടത്തുന്ന ലെവല്‍ രണ്ട് കോച്ചിങ് സര്‍ട്ടിഫിക്കറ്റ് നേടി. 2006-ല്‍ തന്നെ അദ്ദേഹം ബിസിസിഐയുടെ അമ്പയറിങ് പരീക്ഷയും വിജയിച്ചിരുന്നു.

71 രഞ്ജി ട്രോഫി മത്സരങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ ആയ അദ്ദേഹം വനിതകളുടെ ഏഴ് ടി20 മത്സരങ്ങളും നിയന്ത്രിച്ചു.

2008 മുതല്‍ അദ്ദേഹം രാജ്യത്തെ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ അമ്പയറായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഐപിഎല്ലിലും അദ്ദേഹം അമ്പയാറായിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com