മുൻ മലയാളി ക്രിക്കറ്റ് താരം എം സുരേഷ് കുമാർ ആത്മഹത്യ ചെയ്തു
ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
മുൻ മലയാളി ക്രിക്കറ്റ് താരം എം സുരേഷ് കുമാർ ആത്മഹത്യ ചെയ്തു

ആലപ്പുഴ: മുൻ കേരളാ രഞ്ജി താരം എം സുരേഷ് കുമാർ ( 47) ആത്മഹത്യ ചെയ്തു. ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലെഗ് സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഉമ്രി എന്ന പേരിലാണ് സുരേഷ് കമാർ അറിയപ്പെട്ടിരുന്നത്. വിരമിച്ച ശേഷം റെയിൽവേയിൽ ജോലി ചെയ്തു

1990-ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്നു. മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കിവീസ് യുവനിരയ്‌ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നായി ഒരു സെഞ്ചുറിയടക്കം 1657 റണ്‍സും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അര്‍ധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 433 റണ്‍സും 52 വിക്കറ്റുകളും സ്വന്തമാക്കി.

1994-95 രഞ്ജി സീസണില്‍ തമിഴ്‌നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധന താരമായിരുന്നു സുരേഷ്. അന്ന് 12 വിക്കറ്റുകളുമായി കേരള വിജയത്തിന് ചുക്കാന്‍ പിടിച്ചതും സുരേഷായിരുന്നു.

Related Stories

Anweshanam
www.anweshanam.com