ഗോവൻ ഗോൾ കീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ
Sports

ഗോവൻ ഗോൾ കീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ

26 കാ​ര​നാ​യ ആ​ല്‍​ബി​നോ ഒ​ഡീ​ഷ എ​ഫ്സി​യി​ല്‍ നി​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തി​യ​ത്

By News Desk

Published on :

കൊ​ച്ചി: ഗോ​വ​യി​ല്‍ നി​ന്നു​ള്ള യു​വ ഗോ​ള്‍​കീ​പ്പ​ര്‍ ആ​ല്‍​ബി​നോ ഗോ​മ​സ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടു. 26 കാ​ര​നാ​യ ആ​ല്‍​ബി​നോ ഒ​ഡീ​ഷ എ​ഫ്സി​യി​ല്‍ നി​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തി​യ​ത്.

“വരാനിരിക്കുന്ന ഐ‌എസ്‌എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം ഏറ്റവും ആവേശഭരിതമായ ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തമായ ദീർഘവീക്ഷണമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നതിനാൽതന്നെ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. എന്റെ ടീമംഗങ്ങളോടൊപ്പം ചേരാനും സീസണിനായി തയ്യാറെടുപ്പ് ആരംഭിക്കാനും ഞാൻ കാത്തിരിക്കുകയാണ് ”- ആൽബിനോ പറഞ്ഞു.

സാ​ല്‍​ഗോ​ക്ക​ര്‍ താ​ര​മാ​യി​രു​ന്ന ആ​ല്‍​ബി​നോ 2015 ല്‍ ​മും​ബൈ സി​റ്റി എ​ഫ്സി​യി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2016-17ലെ ​ഐ​ലീ​ഗ് സീ​സ​ണി​ല്‍ ലോ​ണി​ലൂ​ടെ ഐ​സ്‌​വാ​ള്‍ എ​ഫ്സി​യി​ല്‍ ചേ​ര്‍​ന്നു.

ആ ​സീ​സ​ണി​ല്‍ എ​ട്ട് ക്ലീ​ന്‍ ഷീ​റ്റു​ക​ളോ​ടെ ഐ-​ലീ​ഗി​ല്‍ ക്ല​ബ്ബി​ന് കി​രീ​ടം ഉ​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​യി അ​ല്‍​ബി​നോ​യു​ടെ പ്ര​ക​ട​നം. 2016 ല്‍ ​എ​എ​ഫ്സി അ​ണ്ട​ര്‍ 23 യോ​ഗ്യ​താ റൗ​ണ്ടി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ അ​ണ്ട​ര്‍ 23 ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു ആ​ല്‍​ബി​നോ.

Anweshanam
www.anweshanam.com