കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം; എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊല്‍ക്കത്ത

ക​ളി​യു​ടെ 67 -ാം മി​നി​റ്റി​ല്‍ റോ​യ് കൃ​ഷ്ണ നേ​ടി​യ ഗോ​ളി​ലാ​ണ് എ​ടി​കെ​യു​ടെ വി​ജ​യം
കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം; എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊല്‍ക്കത്ത

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.ടി.കെയുടെ വിജയം.

ക​ളി​യു​ടെ 67 -ാം മി​നി​റ്റി​ല്‍ റോ​യ് കൃ​ഷ്ണ നേ​ടി​യ ഗോ​ളി​ലാ​ണ് എ​ടി​കെ​യു​ടെ വി​ജ​യം. ഗോ​ള്‍‌ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ക​ളി​യി​ലെ ഏ​ക ഗോ​ള്‍. ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ നോ​ട്ട​പ്പി​ശ​ക് റോ​യ് കൃ​ഷ്ണ ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

ബോ​ക്സി​ലേ​ക്കു​വ​ന്ന പ​ന്ത് വി​ന്‍​സ​ന്‍റ് ഗോ​മ​സി​നും സി​ഗോ​ഞ്ച​യ്ക്കും ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സി​ഡോ​യു​ടെ ദു​ര്‍​ബ​ല​മാ​യ ഹെ​ഡ്ഡ​ര്‍ ബോ​ക്സി​നു വെ​ളി​യി​ല്‍‌ മാ​ര്‍​ക്ക് ചെ​യ്യാ​തെ നി​ന്ന റോ​യ് കൃ​ഷ്ണ​യു​ടെ കാ​ല്‍​പ്പാ​ക​ത്തി​ല്‍. മു​ന്നോ​ട്ടു​ക​യ​റി​യ ഫി​ജി സ്ട്രൈ​ക്ക​ര്‍ പ​ന്ത് കൃ​ത്യ​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് വ​ല​യി​ലെ​ത്തി​ച്ചു.

ആ​ദ്യ​പ​കു​തി​യി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളെ​ന്നു​റ​പ്പി​ച്ച സു​വ​ര്‍‌​ണാ​വ​സ​രം പാ​ഴാ​ക്കി​യി​രു​ന്നു. ക​ളി സ​മ​യ​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും പ​ന്ത് കാ​ല്‍​ക്ക​ല്‍ നിയന്ത്രിച്ചി​ട്ടും ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ള്‍‌ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. കൂ​ടു​ത​ല്‍ കോ​ര്‍​ണ​ര്‍ (6) നേ​ടി​യ​തും ബ്ലാ​സ്റ്റേ​ഴ്സാ​യി​രു​ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com