ബ്ലാസ്റ്റേഴ്സിന് തോല്‍വി; രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകര്‍ത്ത് മോഹൻ ബ​ഗാൻ

മത്സരത്തിൽ ആദ്യ ​ഗോൾ നേടിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു
ബ്ലാസ്റ്റേഴ്സിന് തോല്‍വി; രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകര്‍ത്ത് മോഹൻ ബ​ഗാൻ

ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി എ.ടി.കെ. മോഹന്‍ ബഗാന്‍. ഒരു ഘട്ടത്തില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് എ.ടി.കെ തകര്‍ത്തത്.

മത്സരത്തിൽ ആദ്യ ​ഗോൾ നേടിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ഗാരി ഹൂപ്പറാണ് ആദ്യ ​ഗോൾ നേടിയത്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ​ഗോളെന്നാണ് ​ഗാരി ഹൂപ്പറിന്റെ ​ഗോളിനെ കമന്റേറ്റർ വിശേഷിപ്പിച്ചത്. 14-ാം മിനിറ്റിലാണ് ​ഗോൾ പിറന്നത്. 51 -ാം മിനിറ്റിൽ കോസ്റ്റാ നമോയിനേസുവും ബ്ലാസ്റ്റേഴ്സിന് വേണ്ടി ​ഗോൾ നേടി.

പിന്നീട് മാർസലീഞ്ഞോ 59-ാം മിനിറ്റൽ മോഹൻ ബ​ഗാനായി കളിയിലെ ആദ്യ ​ഗോൾ നേടി. ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഒഡീഷ എഫ്സിയിൽ നിന്ന് മോഹൻ ബ​ഗാനിലേക്ക് മാർസലീഞ്ഞോ എത്തുന്നത്. 65-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റോയ് കൃഷ്ണ രണ്ടാം ​ഗോൾ നേടി ബ്ലാസ്റ്റേഴ്സുമായി സമനിലയിലായി. പിന്നീട് വീണ്ടും 87-ാം മിനിറ്റിൽ വീണ്ടും റോയ് കൃഷ്ണ ​ഗോൾ നേടിയതോടെ മോഹൻ ബ​ഗാൻ ബ്ലാസ്റ്റേഴ്സിനെ മറികടന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com