മലയാളി താരം പ്ര​ശാ​ന്ത് ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ തു​ട​രും; ക​രാ​ര്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നീട്ടി
Sports

മലയാളി താരം പ്ര​ശാ​ന്ത് ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ തു​ട​രും; ക​രാ​ര്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നീട്ടി

കഴിഞ്ഞ സീസണിലടക്കം ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ പ്രധാന താരമായിരുന്നു പ്രശാന്ത്

News Desk

News Desk

കൊ​ച്ചി: മ​ല​യാ​ളി താ​ര​വും വിം​ഗ​റു​മാ​യ കെ. ​പ്ര​ശാ​ന്തു​മാ​യു​ള്ള ക​രാ​ര്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നീ​ട്ടി കേരള ബ്ലാസ്റ്റേഴ്സ്. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള 23കാ​ര​നാ​യ താ​രം ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലെ വ​രു​ന്ന സീ​സ​ണി​ലും ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. കഴിഞ്ഞ സീസണിലടക്കം ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ പ്രധാന താരമായിരുന്നു പ്രശാന്ത്.

കഴിഞ്ഞ സീസണിൽ മഞ്ഞപ്പടയ്ക്കായി 12 മത്സരങ്ങളിൽ കളിച്ച താരം എഫ്.സി ഗോവയുമായുള്ള നിർണായകമായ മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

പ​രി​ശീ​ല​ന​ത്തി​നാ​യി ഐ ​ലീ​ഗ് ചെ​ന്നൈ സി​റ്റി എ​ഫ്‌​സി​ക്ക് കൈ​മാ​റു​ന്ന​തി​ന് മു​ന്‍​പാ​യി 2016 ആ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് പ്ര​ശാ​ന്തു​മാ​യി ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത്.

ഫുട്ബോൾ യാത്രയിൽ ഒരു നിർണായകമായ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ ഒരേസമയം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് കരാർ നീട്ടാനുള്ള തീരുമാനത്തിനു ശേഷം പ്രശാന്ത് പ്രതികരിച്ചു.

പ്രാദേശികമായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ ഫുട്ബോളിന്റെ ഒരു കോട്ടയാക്കി മാറ്റുന്നതിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടിന് ഊന്നൽ നൽകുന്നതാണ് പ്രശാന്തുമായുള്ള കരാർ ദീർഘിപ്പിക്കാൻ ഉള്ള തീരുമാനം.

Anweshanam
www.anweshanam.com