ജെസ്സെല്‍ കാര്‍നെറോ ബ്ലാസ്റ്റേഴ്‌സില്‍ തുടരും
Sports

ജെസ്സെല്‍ കാര്‍നെറോ ബ്ലാസ്റ്റേഴ്‌സില്‍ തുടരും

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരം ജെസ്സല്‍ കാര്‍നെറോ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ തുടരും

By News Desk

Published on :

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരം ജെസ്സല്‍ കാര്‍നെറോ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ തുടരും. പരിചയസമ്പന്നനായ ഗോവന്‍ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വര്‍ഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടത്. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ ജെസ്സല്‍ കേരളത്തിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 2018-2019 കാലയളവില്‍ സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ടീമിന്റെ നായകനായിരുന്നു ജെസ്സല്‍.

കഴിഞ്ഞ സീസണില്‍ കരുത്തുറ്റ പ്രകടനം കാഴ്ച്ചവെച്ച ജെസ്സല്‍ ഇന്ത്യയിലെ തന്നെ മുന്‍നിര ലെഫ്റ്റ് ബാക്കുകളില്‍ ഒരാളാണ്. അദ്ദേഹത്തിന് ക്ലബിനൊപ്പം തുടരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കെബിഎഫ്സി ഹെഡ് കോച്ച് കിബു വികുന അഭിപ്രായപ്പെട്ടു. കഴിവ് തെളിയിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്സി തനിക്ക് അവസരം നല്‍കി, തുടര്‍ന്നും മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെക്കാന്‍ താന്‍ ശ്രമിക്കുമെന്നും, കോച്ച് കിബു വികുനയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ജെസ്സെല്‍ വ്യക്തമാക്കി.

Anweshanam
www.anweshanam.com