വി​ജ​യ​വ​ഴി​യി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ്; ജം​ഷ​ഡ്പൂ​രി​നെ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് ത​ക​ര്‍​ത്തു

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജം​ഷേ​ദ്പു​രി​നെ കീ​ഴ​ട​ക്കു​ന്ന​ത്
വി​ജ​യ​വ​ഴി​യി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ്; ജം​ഷ​ഡ്പൂ​രി​നെ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് ത​ക​ര്‍​ത്തു

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്ൽ) ഏഴാം സീസണിൽ തുടർ തോൽവികളുമായി നിരാശപ്പെടുത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഒടുവിൽ ജം​ഷ​ഡ്പൂ​രി​നെ 3-2ന് ​ത​ക​ര്‍​ത്ത് വി​ജ​യ​വ​ഴി​യി​ല്‍ തിരി​കെ​യെ​ത്തി. സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ണ്ടാ​മ​ത്തെ മാ​ത്രം വി​ജ​യ​മാ​ണി​ത്.

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജം​ഷേ​ദ്പു​രി​നെ കീ​ഴ​ട​ക്കു​ന്ന​ത്. 67-ാം മി​നി​ട്ടി​ല്‍ 10 പേ​രാ​യി ചു​രു​ങ്ങി​യി​ട്ടും അ​തി​നു​ശേ​ഷം ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ര​ണ്ട് ഗോ​ളു​ക​ള്‍ നേ​ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ജോ​ര്‍​ദാ​ന്‍ മ​റെ​യാ​ണ് മ​ഞ്ഞ​പ്പ​ട​യ്ക്ക് ആ​ഗ്ര​ഹി​ച്ച വി​ജ​യം സ​മ്മാ​നി​ച്ച​ത്.

മ​റെ​യ്ക്ക് പു​റ​മേ കോ​സ്റ്റ ന​മോ​ണൈ​സു​വും ടീ​മി​നാ​യി ഗോ​ള്‍ നേ​ടി.

ജംഷഡ്പുരിനായി നെരിയൂസ് വാൽസ്കിസും ഇരട്ടഗോൾ (36, 84) നേടി. വിജയത്തോടെ 10 കളികളിൽനിന്ന് രണ്ട് ജയവും മൂന്നു സമനിലയും അഞ്ച് തോൽവിയും സഹിതം ഒൻപതു പോയിന്റുള്ള ബ്ലാസ്റ്റേല്സ് 10–ാം സ്ഥാനത്തു തന്നെ തുടരുന്നു. സീസണിലെ മൂന്നാം തോൽവി വഴങ്ങി ജംഷഡ്പുർ ആകട്ടെ, മൂന്നു ജയവും നാല് സമനിലയും സഹിതം 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com