ഐ​എ​സ്‌എ​ല്‍ ഏ​ഴാം സീ​സ​ണ്‍ ഗോ​വ​യി​ല്‍
Sports

ഐ​എ​സ്‌എ​ല്‍ ഏ​ഴാം സീ​സ​ണ്‍ ഗോ​വ​യി​ല്‍

കാ​ണി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല

News Desk

News Desk

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗിന്റെ ഏഴാം സീസണ്‍ മ​ത്സ​ര​ങ്ങ​ള്‍ ഗോ​വ​യി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നം. കോ​വി​ഡ് ഭീ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ക്കു​റി മ​ത്സ​ര​ങ്ങ​ള്‍ ഗോ​വ​യി​ല്‍ മാ​ത്ര​മാ​യി ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഇക്കാര്യത്തില്‍ ഐ എസ് എല്‍ നടത്തിപ്പുകാരായ എഫ് എസ് ഡി എല്ലും ​ഗോവ സ്പോര്‍ട്സ് അതോറിറ്റിയും തമ്മില്‍ ധാരണയിലെത്തി. കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഗോ​വ​യി​ലെ മൂ​ന്നു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ഫ​ത്തോ​ര്‍​ഡ, വാ​സ്കോ, ബാം​ബോ​ലി​ന്‍ എ​ന്നി​വ​യാ​ണ് വേ​ദി​ക​ള്‍. ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​ന് 10 ഗ്രൗ​ണ്ടു​ക​ള്‍ ഒ​രു​ക്കും.

കേരളത്തേയും പരി​ഗണിച്ചിരുന്നെങ്കിലും യാത്രാസൗകര്യം, സ്റ്റേഡിയം തുടങ്ങിയ പല ഘടകങ്ങള്‍ പരിശോധിച്ചശേഷമാണ് ​ഗോവയ്ക്ക് നറുക്ക് വീണത്. നവംബര്‍ 21 മുതല്‍ അടുത്ത മാര്‍ച്ച്‌ 21വരെയായി ലീ​ഗ് നടത്താനാണ് തീരുമാനം വന്നിരിക്കുന്നത്.

Anweshanam
www.anweshanam.com