മുംബൈ സിറ്റി എഫ്.സിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ബ്ലാസ്റ്റേഴ്സിന്റെ ഏഴാം തോല്‍വിയാണിത്‌
മുംബൈ സിറ്റി എഫ്.സിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

പ​നാ​ജി: ഐ​എ​സ്‌എ​ല്ലി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വീ​ണ്ടും തോ​ല്‍​വി. മും​ബൈ സി​റ്റി എ​ഫ്സി​ക്കെ​തി​രെ 1-2നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് കീ​ഴ​ട​ങ്ങി​യ​ത്.

വിസെന്റെ ഗോമസിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. രണ്ടാം പകുതി ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കകം ബിപിന്‍ സിങ്ങിലൂടെ മുംബൈ സിറ്റി ഒപ്പമെത്തി. 67-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ആഡം ലെ ഫോണ്ട്രെയാണ് വിജയഗോള്‍ നേടിയത്.

മും​ബൈ ഗോ​ള്‍​കീ​പ്പ​ര്‍ അ​മ​രീ​ന്ദ​റി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​വും മും​ബൈ​ക്ക് തു​ണ​യാ​യി. അ​മ​രീ​ന്ദ​ര്‍ ത​ന്നെ​യാ​ണ് ഹീ​റോ ഓ​ഫ് ദ ​മാ​ച്ച്‌.

ജ​യ​ത്തോ​ടെ ലീ​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള മും​ബൈ​യ്ക്ക് മൂ​ന്നു പോ​യി​ന്‍റ് കൂ​ടി ല​ഭി​ച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഏഴാം തോല്‍വിയാണിത്‌. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com