ഇന്‍ജുറി ടൈമിലെ ഗോളില്‍ സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സ്

13-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ ബക്കാരി കോനെയുടെ സെല്‍ഫ് ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്
 ഇന്‍ജുറി ടൈമിലെ ഗോളില്‍ സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സ്

പ​നാ​ജി: ഐ​എ​സ്‌എ​ല്ലി​ല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഈസ്റ്റ് ബംഗാളിനെതിരേ സമനില. 13-ാം മിനിറ്റില്‍ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെതിരേ ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്.

ആ​ദ്യ പ​കു​തി​യി​ല്‍ പി​റ​ന്ന ഒ​രു സെ​ല്‍​ഫ് ഗോ​ളാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വി​ന​യാ​യ​ത്.

13-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ ബക്കാരി കോനെയുടെ സെല്‍ഫ് ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. ജാക്വസ് മഗോമയുടെ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്.

ര​ണ്ടാം പ​കു​തി​യി​ല്‍ സ​ഹ​ല്‍, മു​റേ, ജീ​ക്സ​ണ്‍ എ​ന്നി​വ​രെ ക​ള​ത്തി​ല്‍ ഇ​റ​ക്കി കി​ബു വി​കൂ​ന ക​ളി തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. സ​ഹ​ല്‍, മു​റേ എ​ന്നി​വ​ര്‍ ര​ണ്ടാം പ​കു​തി​യി​ല്‍ മി​ക​ച്ചു നി​ന്നു.

62-ാം മിനിറ്റില്‍ റഫീഖിന്റെ ഗോളെന്നുറച്ച ഷോട്ട് ആല്‍ബിനോ രക്ഷപ്പെടുത്തി. 71-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം മറെ നഷ്ടപ്പെടുത്തുകയും ചെയ്തു. താരത്തിന്റെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോളി ദേബ്ജിത്ത് അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നീട് 87-ാം മിനിറ്റില്‍ മഗോമയുടെ ഗോളെന്നുറച്ച ഷോട്ടും കിടിലന്‍ ഡൈവിലൂടെ ആല്‍ബിനോ രക്ഷപ്പെടുത്തി.

പ​രാ​ജ​യം ഉ​റ​പ്പി​ച്ചു എ​ന്ന് തോ​ന്നി​ച്ച 95-ാം മി​നി​റ്റി​ല്‍ ആ​യി​രു​ന്നു സ​ഹ​ല്‍ ര​ക്ഷ​ക​നാ​യി എ​ത്തി​യ​ത്. സ​ഹ​ലി​ന്‍റെ ഒ​രു മ​നോ​ഹ​ര പാ​സി​ല്‍​നി​ന്ന് ജീ​ക്സ​ണ്‍ പ​ന്ത് വ​ല​യി​ല്‍ എ​ത്തി​ച്ച്‌ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ശ്വാ​സ സ​മ​നി​ല ന​ല്‍​കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com