ഐഎസ്എൽ: മുംബൈ സിറ്റിക്ക് ആദ്യ ജയം

ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ആദം ലെ ഫോണ്‍ഡ്രെയാണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്
ഐഎസ്എൽ: മുംബൈ സിറ്റിക്ക് ആദ്യ ജയം

ഐഎസ്എലിൽ മുംബൈ സിറ്റിക്ക് ആദ്യ ജയം. എഫ്സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ സിറ്റി എഫ്സി കീഴടക്കിയത്. ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ആദം ലെ ഫോണ്‍ഡ്രെയാണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്. ഈ സീസണില്‍ മുംബൈയുടെ ആദ്യ ജയമാണിത്.

മത്സരത്തിന്റെ തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഗോവയ്ക്ക് 40-ാം മിനിറ്റില്‍ തിരിച്ചടി നേരിട്ടു. ഹെര്‍നന്‍ ഡാനിയല്‍ സന്റാനയെ ഫൗള്‍ ചെയ്തതിന് റെഡീം തലാങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോയതോടെ ശേഷിച്ച സമയം 10 പേരുമായാണ് ഗോവ മത്സരം പൂര്‍ത്തിയാക്കിയത്.

Read also: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

10 പേരായി ചുരുങ്ങിയിട്ടും മുംബൈ മുന്നേറ്റത്തെ തടഞ്ഞ സെരിറ്റോണ്‍ ഫെര്‍ണാണ്ടസും ജെയിംസ് ഡൊണാഷിയും ഗോവയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

മുംബൈ പ്രതിരോധത്തെ മറികടന്ന് ഗോവ ഷോട്ടുകൾ തൊടുത്തപ്പോഴൊക്കെ ഒന്നാംതരം സേവുകളുമായി കളം നിറഞ്ഞ ഗോൾ കീപ്പർ അമരീന്ദർ സിംഗും മത്സരത്തിൽ നിർണായക പ്രകടനം കാഴ്ച വെച്ചു. ഗോവ പരുഷമായ കളി പുറത്തെടുത്തതോടെ റഫറി പല തവണ ഇടപെട്ടു. 40ആം മിനിട്ടിലായിരുന്നു ചുവപ്പു കാർഡ്. ഹെർനൻ സൻ്റാനയ്ക്കെതിരെ നടത്തിയ ഒരു ടാക്കിൾ മാർച്ചിംഗ് ഓർഡറിൽ കലാശിക്കുകയായിരുന്നു.

ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഫോണ്ട്രെ വലയിലെത്തിക്കുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com