കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് മെസ്സി
Sports

കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് മെസ്സി

സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണ വിട്ടേക്കുമെന്ന് സൂചന. ക്ലബ് അധികൃതര്‍ കരാര്‍ പുതുക്കാന്‍ താരത്തെ സമീപിച്ചിരുന്നു.

By News Desk

Published on :

ബാഴ്‌സലോണ: സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണ വിട്ടേക്കുമെന്ന് സൂചന. നിലവിലെ കരാര്‍ 2021ല്‍ അവസാനിക്കാനിരിക്കെ ക്ലബ് അധികൃതര്‍ കരാര്‍ പുതുക്കാന്‍ താരത്തെ സമീപിച്ചിരുന്നു. എന്നാല്‍ കരാര്‍ പുതുക്കാന്‍ മെസ്സിയ്ക്ക് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ക്ലബ്ബുമായി പല വിഷയങ്ങളിലും താരത്തിന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍നിര താരങ്ങളുടെ വേതനം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെയും മെസി രംഗത്ത് വന്നിരുന്നു.

Anweshanam
www.anweshanam.com