ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം ദുഃഖം പ്രകടിപ്പിച്ചിരുന്നു: ഇര്‍ഫാന്‍ പഠാന്‍

യുഎസില്‍ ജോര്‍ജ് ഫ്‌ളോയി​ഡിനെ വംശീയ വെറിയനായ ഒരു പോലീസുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഃഖം പ്രകടിപ്പിച്ചിരുന്നവെന്ന്‍ പഠാന്‍ ഓര്‍മിപ്പിച്ചു
ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം ദുഃഖം പ്രകടിപ്പിച്ചിരുന്നു: ഇര്‍ഫാന്‍ പഠാന്‍

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് അന്തരാഷ്ട്ര പിന്തുണ ലഭിച്ചത് സംബന്ധിച്ച്‌ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. യുഎസില്‍ ജോര്‍ജ് ഫ്‌ളോയി​ഡിനെ വംശീയ വെറിയനായ ഒരു പോലീസുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഃഖം പ്രകടിപ്പിച്ചിരുന്നവെന്ന്‍ പഠാന്‍ ഓര്‍മിപ്പിച്ചു.

'ജോര്‍ജ്​ ​ഫ്ലോയ്​ഡിനെ​ യു.എസ്​.​എയില്‍ ഒരു പൊലീസുകാരന്‍ ക്രൂരമായി കൊല ചെയ്​തപ്പോള്‍, നമ്മുടെ രാജ്യം ആ ദുഃഖം ശരിയായ രീതിയില്‍ പ്രകടിപ്പിച്ചിരുന്നു' -'ജസ്റ്റ്​ സെയിങ്'​ എന്ന ഹാഷ്​ടാഗിലാണ് പഠാന്‍റെ ട്വീറ്റ്.

രണ്ടു മണിക്കൂറിനകം 30000 ലൈക്ക്​ നേടിയ ട്വീറ്റ്​ പതിനായിരത്തോളം പേര്‍ റീട്വീറ്റ്​ ചെയ്​തിട്ടു​ണ്ട്​.

പോപ് താരം റിഹായനയടക്കമുള്ള അന്തരാഷ്ട്ര സെലിബ്രറ്റികള്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച്‌ രംഗത്തെത്തിയതിനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയുമടക്കമുള്ള കായിക താരങ്ങളും ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com