കൊൽക്കത്ത നൈറ്റ്​ ​റൈഡേഴ്​സ്​ താരങ്ങൾക്ക് കോവിഡ്; ഇന്നത്തെ കാളി മാറ്റി

കൊൽക്കത്ത നൈറ്റ്​ ​റൈഡേഴ്​സ്​ താരങ്ങൾക്ക് കോവിഡ്; ഇന്നത്തെ കാളി മാറ്റി

മുംബൈ: കൊൽക്കത്ത നൈറ്റ്​ ​റൈഡേഴ്​സ്​ താരങ്ങൾ കോവിഡ്​ പോസിറ്റീവായതോടെ ഇന്ത്യൻ പ്രിമിയർ ലീഗിൽ ഇന്നത്തെ കളി മാറ്റി. സന്ദീപ്​ വാര്യറും വരുൺ ചക്രവർത്തിയുമാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന കൊൽക്കത്തയും ബാംഗ്ലൂരും തമ്മിലെ മത്സരമാണ്​ നീട്ടിവെച്ചത്​.

ഇതിനകം പാതി പിന്നിട്ട ഐ.പി.എൽ പുതിയ സീസൺ ബയോ ബബ്​ൾ സുരക്ഷയോടെ അടച്ചിട്ട സ്​റ്റേഡിയങ്ങളിലാണ്​ നടക്കുന്നത്​. അവസാനമായി ഡൽഹി ക്യാപിറ്റൽസിനെതിരെ അഹ്​മദാബാദിലാണ്​ കൊൽക്കത്ത കളിച്ചത്. കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ കളിക്കാൻ ബാംഗ്ലൂരിന്​ താൽപര്യമില്ലെന്ന്​ കണക്കാക്കിയാണ്​ നീട്ടിവെക്കൽ.

കൊൽക്കത്ത ക്യാമ്പിൽ പലർക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോർട്ടുകൾ പറയുന്നു. നീട്ടിവെച്ച മത്സരത്തിന്‍റെ പുതിയ തീയതി പിന്നീട്​ അറിയിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com