കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ബാറ്റ് ചെയ്യും

പോയിൻ്റ് പട്ടികയിൽ യഥാക്രമം ആറാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമുള്ള രണ്ട് ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.
കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ബാറ്റ് ചെയ്യും

ദുബായ്: ഇന്നത്തെ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിൻ്റ് പട്ടികയിൽ യഥാക്രമം ആറാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമുള്ള രണ്ട് ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.

മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്ന് കളിക്കാനിറങ്ങുന്നത്. സൺറൈസേഴ്സിൽ സിദ്ധാർത്ഥ് കൗളിനു പകരം ഖലീൽ അഹ്മദ് കളിക്കും. കിംഗ്സ് ഇലവനിൽ മുജീബ് റഹ്മാൻ ടീമിലെത്തി. പ്രഭ്സിമ്രാൻ സിംഗ്, അർഷ്ദീപ് നാഥ് എന്നിവരും ഇന്ന് കളിക്കും. ക്രിസ് ജോർഡൻ, ഹർപ്രീത് ബ്രാർ, സർഫറാസ് അഹ്മദ് എന്നിവരാണ് പുറത്തായത്.

ഇന്നത്തെ മത്സരം വിജയിച്ച് സാധ്യത നിലനിർത്താനാവും ഇരുവരും ഇറങ്ങുക. ഇന്നത്തെ മത്സരം അതീവ പ്രാധാന്യമുള്ളതാണ് ഇരു ടീമുകൾക്കും. ദുബായിൽ ഇന്ത്യൻ സമയം 7.30നാണ് മത്സരം.

Related Stories

Anweshanam
www.anweshanam.com