സെഞ്ചുറിയടിച്ച് റെക്കോർഡിട്ട് ശിഖർ ധവാൻ

ഓപ്പണര്‍ ശിഖര്‍ ധവാന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ഡല്‍ഹിയെ മികച്ച സ്കോറില്‍ എത്തിച്ചത്
സെഞ്ചുറിയടിച്ച് റെക്കോർഡിട്ട് ശിഖർ ധവാൻ

ശിഖർ ധവാന്റെ ബാറ്റിംഗ് മികവിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സ് നേടിയത്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ഡല്‍ഹിയെ മികച്ച സ്കോറില്‍ എത്തിച്ചത്.

61 പന്തുകള്‍ നേരിട്ട ധവാന്‍ 12 ബൗണ്ടറിയും മൂന്ന് സിക്സറുകളും സഹിതം 106 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടീമിലെ മറ്റാര്‍ക്കും മികച്ച ഇന്നിംഗ്സ് കാഴ്ച വെക്കാനായില്ല. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.

57 പന്തുകളില്‍ ധവാന്‍ തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ സെഞ്ചുറി തികച്ചത് റെക്കോർഡ് നേട്ടമായി. തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ധവാന്‍ സ്വന്തമാക്കിയത്. 61 പന്തുകളില്‍ 106 റണ്‍സ് നേടിയ ധവാന്‍ പുറത്താവാതെ നിന്നു.

Related Stories

Anweshanam
www.anweshanam.com