ചട്ടങ്ങള്‍ മാറ്റാനൊരുങ്ങി ഐപിഎല്‍

പുതിയ സീസണില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ്
ചട്ടങ്ങള്‍ മാറ്റാനൊരുങ്ങി ഐപിഎല്‍

അടുത്ത സീസണ്‍ മുതല്‍ ഐപിഎല്‍ ചട്ടങ്ങള്‍ മാറിയേക്കുമെന്ന് സൂചനകള്‍.

നിലവില്‍ എട്ടു ഫ്രാഞ്ചൈസികളാണ് ഐപിഎല്ലില്‍ കിരീടത്തിനു വേണ്ടി പോരടിക്കുന്നത്. പുതിയ സീസണില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് ബിസിസിഐ. രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി 2021ലെ ഐപിഎല്ലിന്റെ ഭാഗമായേക്കും. ഇതോടെ 10 ടീമുകളുള്‍പ്പെടുന്ന വലിയ ടൂര്‍ണമെന്റായി ഐപിഎല്‍ മാറും.


അഹമ്മദാബാദ് ആസ്ഥാനമായി ഒരു ഫ്രാഞ്ചൈസി അടുത്ത സീസണില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. പത്താമത്തെ ഫ്രാഞ്ചൈസി എവിടെ നിന്നായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ദീപാവലിക്കു ശേഷം പുതിയ ഫ്രാഞ്ചൈസികള്‍ക്കായി ബിസിസിഐ ടെന്‍ഡര്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശ ക്വാട്ട വര്‍ധപ്പിച്ചേക്കും. 10 ടീമുകള്‍ വരുന്നതിനൊപ്പം മറ്റൊരു സുപ്രധാന മാറ്റം കൂടി 2021ലെ ഐപിഎല്ലില്‍ വന്നേക്കും. നിലവില്‍ നാലു വിദേശ താരങ്ങളെയാണ് ഒരു ഫ്രാഞ്ചൈസിക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളത്. ഇത് അഞ്ചാക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ സൂചനകള്‍.

2020ലെ ഐപിഎല്‍ ഏറെ വൈകിയതിനാല്‍ തന്നെ 2021ലെ അടുത്ത ഐപിഎല്ലിന് ഇനി ചുരുങ്ങിയത് അഞ്ചു മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. 2021ലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

Related Stories

Anweshanam
www.anweshanam.com