മുബൈയെ തകര്‍ത്ത് പഞ്ചാബ്; 9 വിക്കറ്റ് ജയം

ഇതോടെ അഞ്ച് കളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി.
മുബൈയെ തകര്‍ത്ത് പഞ്ചാബ്; 9 വിക്കറ്റ് ജയം

ചെന്നൈ: ഐപിഎല്ലില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്സ്. മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയ ലക്ഷ്യം 14 പന്തുകള്‍ ശേഷിക്കെ പഞ്ചാബ് മറികടന്നു. ഇതോടെ അഞ്ച് കളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി.

അതേസമയം, നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. നേരത്തെ ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മത്സരത്തില്‍ 60 റണ്‍സോടെ നായകന്‍ കെ എല്‍ രാഹുല്‍ പുറത്താവാതെ നിന്നു. അതിനിടെ, രോഹിത് 52 പന്തില്‍ നിന്ന് 5 ഫോറും രണ്ട് സിക്സും പറത്തി 63 റണ്‍സ് നേടി. സൂര്യകുമാര്‍ 33 റണ്‍സ് എടുത്ത് പുറത്തായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com