ഹർദ്ദിക് പാണ്ഡ്യക്കും ക്രിസ് മോറിസിനും അച്ചടക്ക സമിതിയുടെ ശാസന

ലെവൽ ഒന്ന് പ്രകാരമുള്ള കുറ്റകൃത്യമാണ് ഇരുവരും ചെയ്തത്. അതുകൊണ്ടാണ് ശിക്ഷ ശാസനയിൽ ഒതുങ്ങിയത്.
ഹർദ്ദിക് പാണ്ഡ്യക്കും ക്രിസ് മോറിസിനും അച്ചടക്ക സമിതിയുടെ ശാസന

ദുബായ്: ഐപിഎൽ മത്സരത്തിനിടെയുണ്ടായ അച്ചടക്ക ലംഘനത്തിന് ഹർദ്ദിക് പാണ്ഡ്യക്കും ക്രിസ് മോറിസിനും അച്ചടക്ക സമിതിയുടെ ശാസന. ഇരുവരും അപമര്യാദ കാണിച്ചു എന്നാണ് മാച്ച് റഫറി നൽകിയ റിപ്പോർട്ട്. ലെവൽ ഒന്ന് പ്രകാരമുള്ള കുറ്റകൃത്യമാണ് ഇരുവരും ചെയ്തത്. അതുകൊണ്ടാണ് ശിക്ഷ ശാസനയിൽ ഒതുങ്ങിയത്.

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ക്രിസ് മോറിസ് എറിഞ്ഞ 19ആം ഓവറിലെ നാലാം പന്തിൽ സിക്സറടിച്ച ഹർദ്ദിക് മോറിസിനെ പ്രകോപിപ്പിച്ചു. അടുത്ത പന്തിൽ തന്നെ പാണ്ഡ്യയെ മടക്കിയ മോറിസ് തിരികെ പ്രകോപിപ്പിക്കുകയും ചെയ്തു.

ഈ സംഭവത്തിൽ മാച്ച് റഫറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി. മാന്യന്മാരാരുടെ കളി എന്ന് വിളിപ്പേരുള്ള ക്രിക്കറ്റിൽ അച്ചടക്കം ഏറെ പ്രധാനപ്പെട്ടതാണ്.

Related Stories

Anweshanam
www.anweshanam.com