ജയത്തോടെ പ്ലേ ​ഓഫ് ഉറപ്പിച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍സ്; തോറ്റിട്ടും ബാം​ഗ്ലൂരും പ്ളേ ഓഫിൽ

ജ​യ​ത്തോ​ടെ 16 പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യാ​ണ് ഡ​ല്‍​ഹി പ്ലേ ​ഓ​ഫി​ന് അ​ര്‍​ഹ​ത നേ​ടി​യ​ത്
ജയത്തോടെ പ്ലേ ​ഓഫ് ഉറപ്പിച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍സ്; തോറ്റിട്ടും ബാം​ഗ്ലൂരും പ്ളേ ഓഫിൽ

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് പി​ന്നാ​ലെ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സും പ്ലേ ​ഓ​ഫി​ല്‍ ക​ട​ന്നു. നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ബാം​ഗ്ലൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സി​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്താ​ണ് ഡ​ല്‍​ഹി​യു​ടെ പ്ളേ ഓഫ് പ്രവേശനം. തോറ്റെങ്കിലും ബാം​ഗ്ലൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സും പ്ളേ ഓഫ് പ്രവേശനം ഉറപ്പിച്ചു. റൺനിരക്കിൽ കൊൽക്കത്തയെ മറികടന്നതാണ് ബാംഗ്ളൂരിന് നേട്ടമായത്.

ജ​യ​ത്തോ​ടെ 16 പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യാ​ണ് ഡ​ല്‍​ഹി പ്ലേ ​ഓ​ഫി​ന് അ​ര്‍​ഹ​ത നേ​ടി​യ​ത്. 18 പോ​യി​ന്‍റു​ള്ള മും​ബൈ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ചി​രു​ന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​രാ​ട് കോ​ഹ്‌ലി​യും സം​ഘ​വും 20 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റി​ന് 152 റ​ണ്‍​സ് നേ​ടി. ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി(50)​യാ​ണ് ബാം​ഗ്ലൂ​രി​ന് ക​രു​ത്താ​യ​ത്.

എ.​ബി.​ഡി​വി​ല്ലി​യേ​ഴ്സ് 35 റ​ണ്‍​സും കോ​ഹ്‌ലി 29 ​റ​ണ്‍​സും നേ​ടി. ഡ​ല്‍​ഹി​ക്കാ​യി ആ​ന്‍​റി​ച്ച്‌ നോ​ര്‍​ച്ചെ മൂ​ന്നു ക​ഗീ​സോ റ​ബാ​ദ ര​ണ്ടും വി​ക്ക​റ്റു​ക​ള്‍ നേ​ടി.

പ്ലേ ​ഓ​ഫ് പ്ര​വേ​ശ​ന​ത്തി​ന് 153 റ​ണ്‍​സ് ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഡ​ല്‍​ഹി ഒ​രോ​വ​ര്‍ ബാ​ക്കി​നി​ല്‍​ക്കേ ല​ക്ഷ്യ​ത്തി​ലെ​ത്തി. അ​ജി​ങ്ക്യ ര​ഹാ​നെ (60), ശി​ഖ​ര്‍ ധ​വാ​ന്‍ (54) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഡ​ല്‍​ഹി​ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com