ഐപിഎല്‍ 2021;ഒരു ടീമിലും സ്ഥാനം ലഭിക്കാതെ ഷെല്‍ഡന്‍ കോട്രല്‍

ഐപിഎല്‍ 2021;ഒരു ടീമിലും സ്ഥാനം ലഭിക്കാതെ ഷെല്‍ഡന്‍ കോട്രല്‍

വെസ്റ്റിന്‍ഡീസ് താരം ഷെല്‍ഡന്‍ കോട്രല്‍ ഇത്തവണ ഐ.പി.എല്ലിനില്ല. 2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ എഡിഷനിലേക്കുള്ള താര ലേലത്തില്‍ കോട്രലിനെ ഒരു ടീമും എടുത്തില്ല. കഴിഞ്ഞ സീസണില്‍ കോടികള്‍ക്ക് വിറ്റുപോയ താരത്തിനാണ് ഇക്കുറി ഈ ഗതി വന്നിരിക്കുന്നത്.

2020 ഐപിഎല്ലിൽ 8.50 കോടിക്ക് കിംഗ്‌സ് ഇലവണ്‍ പഞ്ചാബാണ് ഐപിഎല്‍ സീസണില്‍ കോട്രലിനെ ടീമിലെടുത്തത്. എന്നാല്‍ കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനമല്ലാത്തത് കൊണ്ട് തന്നെ പഞ്ചാബ് ഇത്തവണ താരത്തെ നിലനിര്‍ത്താന്‍ തയ്യാറായില്ല. മികച്ച പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കാൻ കഴിയാത്തതാണ് കോട്രലിന് ഇത്തവണ ഐപിഎല്ലിൽ ഇടം കിട്ടാതെ പോയത്.

2015ലാണ് വിന്‍ഡീസ് നിരയില്‍ താരം അരങ്ങേറ്റം കുറിക്കുന്നത്. വിക്കറ്റ് സ്വന്തമാക്കിയതിന് ശേഷം സല്യൂട്ട് അനുകരിച്ച് ആഘോഷിക്കുകയാണ് കോട്രലിന്റെ രീതി. 2019 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിക്കറ്റ് നേടിയപ്പോള്‍ കോട്രേലിന്റെ ആഘോഷം ഏറെ പ്രശസ്തി നേടിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com