പരിക്ക്; ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ഐ​പി​എ​ല്ലി​ല്‍ നി​ന്ന് പി​ന്മാ​റി

ഭു​വി​യു​ടെ പ​രി​ക്ക് എ​ത്ര​ത്തോ​ളം ഗു​രു​ത​ര​മാ​ണെ​ന്ന് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല
പരിക്ക്; ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ഐ​പി​എ​ല്ലി​ല്‍ നി​ന്ന് പി​ന്മാ​റി

ദുബായ്: സണ്‍റൈസേഴ്‌സ് ടീമിലെ ഇന്ത്യന്‍ പേസ് താരമായ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ പ്രീമിയില്‍ ലീഗില്‍ നിന്നും പിന്മാറി. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഹൈ​ദ​രാ​ബാ​ദ് ടീം ​മാ​നേ​ജ്‌​മെ​ന്‍റോ ഭു​വി​യോ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഭു​വി​യു​ടെ പ​രി​ക്ക് എ​ത്ര​ത്തോ​ളം ഗു​രു​ത​ര​മാ​ണെ​ന്ന് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഈ ​സീ​സ​ണി​ല്‍ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന താ​ര​ത്തി​ന്‍റെ അ​ഭാ​വം ഹൈ​ദ​രാ​ബാ​ദി​ന്‍റെ ബൗ​ളിം​ഗ് ക​രു​ത്ത് കു​റ​യ്‌​ക്കു​മെ​ന്നും എ​എ​ന്‍​ഐ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ദുബായില്‍ നടന്ന മത്സരത്തിനിടെയാണ് ഭുവനേശ്വറിന് പരിക്കേറ്റത്. മത്സരത്തില്‍ തന്റെ അവസാന ഓവര്‍ എറിയുന്നതിനിടെയാണ് സംഭവം.

"ഈ വര്‍ഷശത്ത ടൂര്‍ണമെന്റില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ ഭുവനേശ്വര്‍ കുമാറിന് സാധിക്കില്ല. അരക്കെട്ടിലെ പരിക്കിനെ തുടര്‍ന്ന് പുറത്തായിരിക്കുകയാണ്"-ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി.

ഐപിഎല്ലില്‍ ഇത്തവണ നാലു മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്.

അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ ഡ​ല്‍​ഹി കാ​പി​റ്റ​ല്‍​സ് താ​രം അ​മി​ത് മി​ശ്ര​യ്ക്ക് ഈ ​സീ​സ​ണ്‍ ന​ഷ്ട​മാ​കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു​ണ്ട്. കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ വി​ര​ലി​ന് പ​രി​ക്കേ​റ്റ​ത്. ത​ന്‍റെ ആ​ദ്യ ഓ​വ​റി​ല്‍ നി​തീ​ഷ് റാ​ണ​യു​ടെ റി​ട്ടേ​ണ്‍ ക്യാ​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റു. മി​ശ്ര​യ്ക്ക് പ​ക​രം ഇ​ശാ​ന്ത് ശ​ര്‍​മ ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com