ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്സ് ഹൈദരാബാദും നേര്‍ക്കുനേര്‍

ഇന്ത്യന്‍ സമയം രാത്രി 7:30 ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഐപിഎല്‍:  ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്സ് ഹൈദരാബാദും നേര്‍ക്കുനേര്‍

ദുബായ് : ഐപിഎല്‍ സീസണിലെ 29ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും- സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം രാത്രി 7:30 ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

നേരത്തെ ഹൈദരാബാദുമായി ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ ഏഴു റണ്‍സിനാണ് പരാജയപ്പെട്ടത്. പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് ഇനിയും ജയിക്കാനായില്ലെങ്കില്‍, മുന്‍ ചാമ്പ്യമാന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ നിന്നും പുറത്തു പോകും. അതേസമയം, ഏഴ് മത്സരങ്ങളില്‍ നാല് തോല്‍വിയും, മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്താണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ചെന്നൈയ്ക്ക് 57 ശതമാനവും, ഹൈദരാബാദിന് 48ശതമാനവും വിജയ സാധ്യതയാണ് ഇന്നത്തെ മത്സരത്തില്‍ പ്രവചിച്ചിരിക്കുന്നത്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

Related Stories

Anweshanam
www.anweshanam.com