ഐപിഎൽ 2020; പുതിയ ലോഗോ പുറത്തിറക്കി
Sports

ഐപിഎൽ 2020; പുതിയ ലോഗോ പുറത്തിറക്കി

ഐപിഎല്ലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ സ്പോണ്‍സര്‍മാരുടെ പേരുവെച്ചുള്ള ലോഗോ പുറത്തിറക്കിയത്.

Ruhasina J R

മുംബൈ: ടൈറ്റില്‍ സ്പോണ്‍സറായി ഡ്രീം ഇലവന്‍ എത്തിയത്തോടെ ഈ വർഷത്തെ മത്സരങ്ങൾക്കുള്ള പുതിയ ലോഗോ പുറത്തിറക്കി ഐപിഎൽ. ഐപിഎല്ലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ സ്പോണ്‍സര്‍മാരുടെ പേരുവെച്ചുള്ള ലോഗോ പുറത്തിറക്കിയത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പുതിയ ലോഗോ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഐപിഎല്ലില്‍ പങ്കെടുക്കാൻ കിംഗ്സ് ഇലവന്‍ പഞ്ചാബ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകൾ യുഎഇയിലെത്തി.

Anweshanam
www.anweshanam.com