ഐപിഎൽ മ​ത്സ​രങ്ങളുടെ​ സ​മ​യ​ക്ര​മം അറിയാം
Sports

ഐപിഎൽ മ​ത്സ​രങ്ങളുടെ​ സ​മ​യ​ക്ര​മം അറിയാം

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാമ്പ്യന്മാരായ മും​ബൈ ഇ​ന്ത്യ​ന്‍​സ് റ​ണ്ണേ​ഴ്സ് അ​പ്പാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ നേ​രി​ടും

News Desk

News Desk

ദു​ബാ​യ്: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് പ​തി​മൂ​ന്നാം സീ​സ​ണി​ന്‍റെ മ​ത്സ​രങ്ങളുടെ​ സ​മ​യ​ക്ര​മം ബി​സി​സി​ഐ പു​റ​ത്തു​വി​ട്ടു. സെ​പ്റ്റം​ബ​ര്‍ 19ന് ​അ​ബു​ദാ​ബി​യി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30നാ​ണ് ഉദ്ഘാടന മ​ത്സ​രം. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാമ്പ്യന്മാരായ മും​ബൈ ഇ​ന്ത്യ​ന്‍​സ് റ​ണ്ണേ​ഴ്സ് അ​പ്പാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ നേ​രി​ടും.

സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ ന​വം​ബ​ര്‍ മൂ​ന്നു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ സ​മ​യ​ക്ര​മ​മാ​ണ് ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു വേ​ദി​ക​ളി​ലാ​യി 46 മ​ത്സ​ര​ങ്ങ​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ക. ഇ​തി​ല്‍ 36 മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30നും ​പ​ത്ത് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു​മാ​ണ് ന​ട​ക്കു​ന്ന​ത്.

Anweshanam
www.anweshanam.com