ബംഗാളിൽ ഗാംഗുലി മത്സരിച്ചേക്കുമെന്ന് സൂചനകൾ; മോദിയുടെ റാലിയിൽ എത്തുമെന്ന് പ്രതീക്ഷ

ബംഗാളിൽ ഗാംഗുലി മത്സരിച്ചേക്കുമെന്ന് സൂചനകൾ;  മോദിയുടെ റാലിയിൽ എത്തുമെന്ന് പ്രതീക്ഷ

കൊൽക്കത്ത: ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഈ കാര്യത്തിൽ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സൗരവ് ഗാംഗുലിയാണെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. റാലിയില്‍ സൗരവ് ഗാംഗുലി പങ്കെടുത്താല്‍ അദ്ദേഹത്തെ ഹാര്‍ദമായി തന്നെ സ്വാഗതം ചെയ്യുമെന്ന് ബിജെപി വക്താവ് ശമിക് ഭട്ടാചാര്യ പറഞ്ഞിരുന്നു.

ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ജനുവരി 31നാണ് ആശുപത്രി വിട്ടത്. അതേസമയം ഗാംഗുലി ഈ വിഷയത്തിൽ ഇതുവരെ പ്രതികരണമൊന്നും പറഞ്ഞിട്ടില്ല. മാര്‍ച്ച് 27നാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്ന് ബിജെപി അറിയിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com