'ഹാര്‍ഡ് ഹിറ്റ്‌' പാണ്ഡ്യ; ഓ​സ്ട്രേ​ലി​യ​യെ തകര്‍ത്ത് ട്വ​ന്‍റി-20 പ​ര​മ്പര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

ഓ​സ്ട്രേ​ലി​യ ഉ​യ​ര്‍​ത്തി​യ 194 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് പ​ന്തു​ക​ള്‍ ശേ​ഷി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു
'ഹാര്‍ഡ് ഹിറ്റ്‌' പാണ്ഡ്യ; ഓ​സ്ട്രേ​ലി​യ​യെ തകര്‍ത്ത് ട്വ​ന്‍റി-20 പ​ര​മ്പര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. സി​ഡ്നി​യി​ല്‍ ആ​റ് വി​ക്ക​റ്റി​ന് ഓ​സ്ട്രേ​ലി​യ​യെ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​സ്ട്രേ​ലി​യ ഉ​യ​ര്‍​ത്തി​യ 194 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് പ​ന്തു​ക​ള്‍ ശേ​ഷി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു. ശി​ഖ​ര്‍ ധ​വാ​ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി​യും ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യു​ടെ വെ​ടി​ക്കെ​ട്ടു​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​നു വഴിയൊരുക്കിയത്.

വ​ലി​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ കെ.​എ​ല്‍. രാ​ഹു​ലും ശി​ഖ​ര്‍ ധ​വാ​നും ഒ​രു​ക്കി​യ​ത്. 22 പ​ന്തി​ല്‍ 30 റ​ണ്‍​സെ​ടു​ത്ത രാ​ഹു​ലി​നെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്.

പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി ​ധ​വാ​നോ​പ്പം ചേ​ര്‍​ന്ന് ഇ​ന്ത്യ​യു​ടെ റ​ണ്‍​സ് ഉ​യ​ര്‍​ത്തി. 36 പ​ന്തി​ല്‍ 52 റ​ണ്‍​സെ​ടു​ത്ത ധ​വാ​നെ​യാ​ണ് പി​ന്നീ​ട് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. കോ​ഹ്‌ലി 24 ​പ​ന്തി​ല്‍ 40 റ​ണ്‍​സും നേ​ടി. നി​രാ​ശ​ജ​ന​ക​മാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ (10 പ​ന്തി​ല്‍ 15) ഇ​ന്ന​ത്തെ പ്ര​ക​ട​നം.

അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ തകര്‍ത്തടിച്ച പാ​ണ്ഡ്യ​യാ​ണ് കളിയുടെ ഗതി മാറ്റിയത്. പാ​ണ്ഡ്യ 22 പ​ന്തി​ല്‍ ര​ണ്ട് സി​ക്സും മൂ​ന്ന് ഫോ​റും ഉ​ള്‍​പ്പെ​ടെ 42 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 194 റ​ണ്‍​സ് നേ​ടി​യ​ത്.

ഓ​പ്പ​ണ​ര്‍ മാ​ത്യു വേ​ഡ് (32 പ​ന്തി​ല്‍ 58), സ്റ്റീ​വ​ന്‍ സ്മി​ത്ത് (38 പ​ന്തി​ല്‍ 46) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഓ​സ്ട്രേ​ലി​യ​യ്ക്കു മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍ (13 പ​ന്തി​ല്‍ 22), മോ​യി​സ് ഹെ​ന്‍റി​ക്വ​സ് (18 പ​ന്തി​ല്‍ 26), മാ​ര്‍​ക​സ് സ്റ്റോ​യി​ന​സ് (ഏ​ഴു ബോ​ളി​ല്‍ 16) എ​ന്നി​വ​രും ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ടി. നടരാജന്‍ ഈ മത്സരത്തിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയ നടരാജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

അതേസമയം യൂസ്‌വേന്ദ്ര ചാഹല്‍ ഈ മത്സരത്തില്‍ നിരാശപ്പെടുത്തി. ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറില്‍ 51 റണ്‍സാണ് ചാഹല്‍ വഴങ്ങിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com