ഈ​സ്റ്റ് ബം​ഗാ​ളി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് തകര്‍ത്ത് മും​ബൈ

ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​റു പോ​യി​ന്‍റു​മാ​യി മും​ബൈ മു​ന്നി​ലെ​ത്തി
ഈ​സ്റ്റ് ബം​ഗാ​ളി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് തകര്‍ത്ത് മും​ബൈ

പ​നാ​ജി: ഐഎസ്എലില്‍ ഈ​സ്റ്റ് ബം​ഗാ​ളി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​റു പോ​യി​ന്‍റു​മാ​യി മും​ബൈ മു​ന്നി​ലെ​ത്തി.

മും​ബൈ​യ്ക്ക് വേ​ണ്ടി ഇം​ഗ്ലീ​ഷ് താ​രം ആ​ദം ലേ ​ഫോ​ണ്‍​ഡ്രേ ഇ​ര​ട്ട ഗോ​ള്‍ നേ​ടി. 20, 48 (പെ​ന​ല്‍​റ്റി) മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ആ​ദ​മി​ന്‍റെ ഗോ​ള്‍. ഹെ​ര്‍​നാ​ന്‍ സ​ന്‍റാ​ന​യു​ടെ (58-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു മൂ​ന്നാം ഗോ​ള്‍.

ഗോളടിച്ചില്ലെങ്കിലും ഹ്യൂഗോ ബൗമസാണ് കളി നിയന്ത്രിച്ചത്. പ്ലേ മേക്കറുടെ റോളില്‍ ബൗമസ് നിറഞ്ഞു കളിച്ചതോടെ ഈസ്റ്റ് ബംഗാളിന് പിടിച്ചുനില്‍ക്കാനായില്ല. ഇന്നത്തെ പ്രകടനത്തിലൂടെ ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ചെയ്ത താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി. ഹ്യൂഗോ ബൗമസ് തന്നെയാണ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

60 ശ​ത​മാ​നം പ​ന്ത​ട​ക്ക​ത്തോ​ടെ ക​ളം നി​റ​ഞ്ഞ മും​ബൈ സി​റ്റി​ക്കു മു​ന്നി​ല്‍ ഈ​സ്റ്റ് ബം​ഗാ​ളി​നു മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു. മ​ത്സ​രം തു​ട​ങ്ങി ഉ​ട​ന്‍ ത​ന്നെ ഈ​സ്റ്റ് ബം​ഗാ​ള്‍ നാ​യ​ക​ന്‍ ഡാ​നി​യ​ല്‍ ഫോ​ക്സ് പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​ത് ടീ​മി​നു തി​രി​ച്ച​ടി​യാ​യി.

ഈ സീസണില്‍ ഇതുവരെ ഗോള്‍ നേടാത്ത ടീം എന്ന റെക്കോഡും ഈസ്റ്റ് ബംഗാളിന് ലഭിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com