വീണ്ടും സ്പിന്നര്‍മാര്‍ തിളങ്ങി; ഇംഗ്ലണ്ട് 205 ന് പുറത്ത്; ഇന്ത്യ ഒന്നിന് 24 റണ്‍സ്

അക്‌സര്‍ പട്ടേല്‍ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി
വീണ്ടും സ്പിന്നര്‍മാര്‍ തിളങ്ങി; ഇംഗ്ലണ്ട് 205 ന് പുറത്ത്; ഇന്ത്യ ഒന്നിന് 24 റണ്‍സ്

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇത്തവണയും തളര്‍ത്തിയത് സ്പിന്നര്‍മാരുടെ പ്രകടനം തന്നെയാണ്. അക്‌സര്‍ പട്ടേല്‍ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന് രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്.

55 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലാണ്. നേരിട്ട മൂന്നാം പന്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ (0) ജയിംസ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇടംനേടി. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും പകരം ഡാന്‍ ലോറന്‍സും ഡോം ബെസ്സും ഇടംനേടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com