ചെപ്പോക്ക് ടെസ്റ്റ്: അശ്വിന് സെഞ്ച്വറി; ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനി വേണ്ടത് 429 റണ്‍സ്

195 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 85.5 ഓവറില്‍ 286 റണ്‍സ് നേടി
ചെപ്പോക്ക് ടെസ്റ്റ്: അശ്വിന് സെഞ്ച്വറി;  ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനി വേണ്ടത് 429 റണ്‍സ്

ചെന്നൈ: ചെപ്പോക്കില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ളണ്ടിനെതിരെ 482 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ. 195 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 85.5 ഓവറില്‍ 286 റണ്‍സ് നേടി. ഇതോടെ ഇ​ന്ത്യ​യ്ക്ക് 481 റ​ണ്‍​സി​ന്‍റെ ലീ​ഡായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ ഒമ്ബത് റണ്‍സ് എന്ന നിലയിലാണ്.

തകര്‍പ്പന്‍ സെഞ്ച്വറിയുമായി അശ്വിനും അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കോലിയുമാണ് കൂറ്റന്‍ ലീഡിലേക്ക് ടീമിനെ നയിച്ചത്. ഹോം ഗ്രൗണ്ടില്‍ ആളിക്കത്തിയ അശ്വിനാണ് (148 പന്തില്‍ 106) ടോപ് സ്‌കോറര്‍.

മൂ​ന്നാം​ദി​ന​ത്തി​ല്‍ മി​ക​ച്ച ലീ​ഡ് ല​ക്ഷ്യ​മാ​ക്കി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ല്‍ തി​രി​ച്ച​ടി​യേ​റ്റി​രു​ന്നു. ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ പൂ​ജാ​ര മ​ട​ങ്ങി. ഏ​ഴ് റ​ണ്‍​സെ​ടു​ത്ത ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യെ ഒ​ലി പോ​പ്പാ​ണ് പു​റ​ത്താ​ക്കി​യ​ത്. പി​ന്നാ​ലെ 26 റ​ണ്‍​സു​മാ​യി ആ​ദ്യ​ഇ​ന്നിം​ഗ്സി​ലെ സെ​ഞ്ച്വ​റി വീ​ര​ന്‍ രോ​ഹി​ത് ശ​ര്‍​മ​യും പു​റ​ത്താ​യി. ജാ​ക്ക് ലീ​ച്ചി​ന്‍റെ പ​ന്തി​ല്‍ ഫോ​ക്സ് സ്റ്റം​പ് ചെ​യ്തു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

രോ​ഹി​തി​നു പി​ന്നാ​ലെ അ​നാ​വ​ശ്യ ഷോ​ട്ടി​നു ശ്ര​മി​ച്ച്‌ ഋ​ഷ​ഭ് പ​ന്ത് കൂ​ടി പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ​യു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​യി. മോ​യി​ന്‍ അ​ലി​യു​ടെ പ​ന്തി​ല്‍ അ​ക്ഷ​ര്‍ പ​ട്ടേ​ലും പു​റ​ത്താ​യ​തോ​ടെ ക്രീ​സി​ല്‍ ഒ​ന്നി​ച്ച കോ​ഹ്‌​ലി- അ​ശ്വി​ന്‍ സ​ഖ്യം ക​രു​ത​ലോ​ടെ ബാ​റ്റ് വീ​ശി. ഈ ​കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​യെ ര​ക്ഷി​ച്ച​ത്.

രോഹിത് ശര്‍മ (26), ശുഭ്മാന്‍ ഗില്‍ (14), ചേതേശ്വര്‍ പൂജാര (7), ഋഷഭ് പന്ത് (8), അജിന്‍ക്യ രഹാനെ (10), അക്സര്‍ പട്ടേല്‍ (7), കുല്‍ദീപ് യാദവ് (3), ഇഷാന്ത് ശര്‍മ (7) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബര്‍ത്ത് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com