ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം: അക്സറിന് അഞ്ച് വിക്കറ്റ് നേട്ടം

ഇതോടെ, നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്ബരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം: അക്സറിന് അഞ്ച് വിക്കറ്റ്  നേട്ടം

ചെന്നൈ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിനെതിരെ 317 റണ്‍സിന്റെ വിജയം കുറിച്ച് കോഹ്‌ളിപ്പട. ആര്‍. അശ്വിന്റെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 164 ലില്‍ ഫുള്‍സ്റ്റോപ് ഇടേണ്ടി വന്നു. രണ്ടാം ഇന്നിംഗ്സില്‍ പല കണക്കുകൂട്ടലുമായി ഇറങ്ങിയ ഇംഗ്ലണ്ട് പക്ഷേ 164 റണ്‍സിന് ഓള്‍ഔട്ടായി.

ഇതോടെ, നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്ബരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഇതേ വേദിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആതിഥേയരെ 227 റണ്‍സ് വിജയവുമായി നാണംകെടുത്തിയ ഇംഗ്ലണ്ടിന്, അതിലും വലിയ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. അവസാന നിമിഷം കൂറ്റനടികളുമായി കളംനിറഞ്ഞ മൊയീന്‍ അലിയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. മൊയീന്‍ അലി 18 ബോളില്‍ 43 റണ്‍സെടുത്തു. നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് മേല്‍ മേധാവിത്വം സ്ഥാപിക്കാനായില്ല.

അതേസമയം, ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, അശ്വിന്‍ മൂന്ന് വിക്കറ്റും കുല്‍ദീപ് രണ്ട് വിക്കറ്റെടുത്തു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഡാനിയല്‍ ലോറന്‍സിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 റണ്‍സാണ് ഡാനിയല്‍ എടുത്തത്. പിന്നാലെ എട്ട് റണ്‍സെടുത്ത് ബെന്‍ സ്റ്റോക്ക്സും പുറത്തായി. സ്‌കോര്‍ 110 ല്‍ എത്തിയപ്പോള്‍ ഒലി പോപ്പിനെയും പിന്നാലെ ബെന്‍ ഫോക്സിനെയും നഷ്ടമായി. 92 പന്തുകളില്‍ 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് തകര്‍ന്നു. 43 റണ്‍സെടുത്ത മോയിന്‍ അലിയെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഋഷഭ് സ്റ്റമ്പ് ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിന് അവസാനമായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com