കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലംഘനം; രോ​ഹി​തും പ​ന്തും ഉ​ള്‍​പ്പെ​ടെ 5 താ​ര​ങ്ങ​ള്‍ ഐ​സ​ലേ​ഷ​നി​ല്‍

ന​വ​ദീ​പ് സെ​യ്നി, പൃ​ഥ്വി ഷാ, ​ശു​ഭ്മാ​ന്‍ ഗി​ല്‍ എ​ന്നി​വ​രാ​ണ് ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ച്ച മ​റ്റ് താ​ര​ങ്ങ​ള്‍
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലംഘനം; രോ​ഹി​തും പ​ന്തും ഉ​ള്‍​പ്പെ​ടെ 5 താ​ര​ങ്ങ​ള്‍ ഐ​സ​ലേ​ഷ​നി​ല്‍

മെ​ല്‍​ബ​ണ്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ കോവിഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചതിന് രോ​ഹി​ത് ശ​ര്‍​മ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​രു​ള്‍​പ്പെ​ടെ ടീം ​ഇ​ന്ത്യ​യി​ലെ അ​ഞ്ച് താ​ര​ങ്ങ​ള്‍ ഐസോലേഷനില്‍. ബയോ സെക്യുര്‍ ബബിള്‍ സംവിധാനം ലംഘിച്ച്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ് താരങ്ങള്‍ കോവിഡ് ചട്ട ലംഘനം നടത്തിയത്. ഹോ​ട്ട​ലി​ന് പു​റ​ത്ത് ഋ​ഷ​ഭ് പ​ന്ത് ആ​രാ​ധ​ക​നെ കെ​ട്ടി​പ്പി​ടി​ച്ചെ​ന്നും വാ​ര്‍​ത്ത​ക​ളു​ണ്ട്.

ന​വ​ദീ​പ് സെ​യ്നി, പൃ​ഥ്വി ഷാ, ​ശു​ഭ്മാ​ന്‍ ഗി​ല്‍ എ​ന്നി​വ​രാ​ണ് ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ച്ച മ​റ്റ് താ​ര​ങ്ങ​ള്‍.

ഓ​സ്‌​ട്രേ​ലി​യ​ന്‍, ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ളി​ക്കാ​രെ ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ടീ​മി​നൊ​പ്പം യാ​ത്ര​ചെ​യ്യാ​നും പ​രി​ശീ​ല​ന വേ​ദി​യി​ലും ഇ​വ​ര്‍​ക്ക് വി​ല​ക്കു​ണ്ട്.

സി​ഡ്നി​യി​ല്‍ ജ​നു​വ​രി ഏ​ഴി​ന് തു​ട​ങ്ങു​ന്ന മൂ​ന്നാം ടെ​സ്റ്റി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ് ടീം. ​ജ​നു​വ​രി നാ​ലി​ന് മാ​ത്ര​മേ ടീം ​മെ​ല്‍​ബ​ണി​ല്‍ നി​ന്നും സി​ഡ്നി​യി​ലേ​ക്ക് തി​രി​ക്കൂ.

താരങ്ങളെ ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകളുടെ താമസ സ്ഥലത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. അതേസമയം പരിശീലനം തുടരുമെന്ന് ക്രിക്കറ്റ് ഓസ്മട്രലിയ വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com