ഇനി നടക്കാനിരിക്കുന്ന മൂന്ന് ടി20 മത്സരങ്ങള്‍ അടച്ചിട്ട് സ്റ്റേഡിയത്തില്‍

മാര്‍ച്ച് 16, 18, 20 തീയ്യതികളില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലായിരുന്നു ഇരു ടീമുകളും ഏറ്റുമുട്ടുവാനിരുന്നത്.
ഇനി നടക്കാനിരിക്കുന്ന മൂന്ന് ടി20 മത്സരങ്ങള്‍ അടച്ചിട്ട് സ്റ്റേഡിയത്തില്‍

അഹമ്മദാബാദില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ തന്നെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇനി നടക്കാനിരിക്കുന്ന മൂന്ന് ടി20 മത്സരങ്ങള്‍ അടച്ചിട്ട് സ്റ്റേഡിയത്തില്‍ ആവും നടത്തുക എന്നറിയിച്ച് ബിസിസിഐ.

മാര്‍ച്ച് 16, 18, 20 തീയ്യതികളില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലായിരുന്നു ഇരു ടീമുകളും ഏറ്റുമുട്ടുവാനിരുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഈ മത്സരങ്ങള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് എല്ലാം റീഫണ്ട് നല്‍കുമെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റ് ശ്രീ ധനരാജ് നത്വാനി അറിയിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com