ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം അക്തര്‍ അലി അന്തരിച്ചു

ഇന്ത്യയുടെ ഇപ്പോഴത്തെ ഡേവിസ് കപ്പ് കോച്ച് സീഷാന്‍ അലിയുടെ പിതാവാണ്.
ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം അക്തര്‍ അലി അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം അക്തര്‍ അലി അന്തരിച്ചു. 83 വയസ്സായിരുന്നു. അര്‍ബുദം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലാണ് അന്ത്യം. രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തെ നഗരത്തിലെ ആശുപത്രിയിലേക്കു മാറ്റിയത്.

ഇന്ത്യയുടെ ഇപ്പോഴത്തെ ഡേവിസ് കപ്പ് കോച്ച് സീഷാന്‍ അലിയുടെ പിതാവാണ്. 1958നും 1964നും ഇടയില്‍ എട്ട് ഡേവിസ് കപ്പ് കളിച്ച അക്തര്‍ ഇന്ത്യന്‍ ടീമിന്റെ നായകനും പരിശീലകനുമായിരുന്നു. ആക്രമണാത്മക സെര്‍വുകളിലും വോളി ഗെയിമുകളിലും കഴിവ് തെളിയിച്ച അക്തര്‍ അലി സ്വന്തം കരിയറിനു പുറമെ ലിയാന്‍ഡര്‍ പേസ്, വിജയ് അമൃതരാജ്, രമേശ് കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കായിക ലോകം അക്തര്‍ അലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com