ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകളുടെ നഷ്ടം

ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകളുടെ നഷ്ടം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 187-ല്‍ നില്‍ക്കെ ആറു റണ്‍സെടുത്ത ശ്രേയസ്സ് അയ്യരാണ് പുറത്തായത്. ശ്രേയസിനെ മാര്‍ക്ക് വുഡ് പുറത്താക്കി. നേരത്തേ വിരാട് കോലിയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 60 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്ത താരത്തെ മാര്‍ക്ക് വുഡ് മോയിന്‍ അലിയുടെ കൈകളിലെത്തിച്ചു.

ശിഖര്‍ ധവാനൊപ്പം സെഞ്ചുറി നേടിയാണ് കോലി മടങ്ങിയത്.ധവാനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കോലി ഇന്ത്യന്‍ സ്‌കോര്‍ 150 എത്തിച്ചു. 30 ഓവര്‍ പിന്നിടുമ്പോള്‍ 159 ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റില്‍ മുന്നേറുകയാണ് ഇന്ത്യ.

കോലിക്ക് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. ശിഖര്‍ ധവാന് പിന്നാലെ കോലിയും അര്‍ധശതകം നേടിയിരുന്നു. 50 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. കോലിയുടെ ഏകദിന കരിയറിലെ 61-ാം അര്‍ധശതകമാണിത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com