ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനും മൂന്ന് താരങ്ങള്‍ക്കും കോവിഡ്
Sports

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനും മൂന്ന് താരങ്ങള്‍ക്കും കോവിഡ്

സായി ക്യാമ്പസില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്‍പ്രീത് പ്രസ്താവനയില്‍ വ്യക്തമാക്കി.

News Desk

News Desk

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനും മൂന്ന് താരങ്ങൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ആരംഭിക്കാനിരുന്ന ദേശീയ ക്യാമ്പിനു മുമ്പ് നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) അറിയിച്ചു.

മൻപ്രീതിനെ കൂടാതെ ഡിഫൻഡർ സുരേന്ദർ കുമാർ, ജസ്കരൺ സിങ്, വരുൺ കുമാർ എന്നിവർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതായും സായി ക്യാമ്പസിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും മൻപ്രീത് പ്രസ്താവനയിൽ വ്യക്തമാക്കി.

അധികാരികൾ ഈ സാഹചര്യം കൈകാര്യം ചെയ്തതിൽ സന്തുഷ്ടനാണെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മൻപ്രീത് കൂട്ടിച്ചേർത്തു.

Anweshanam
www.anweshanam.com