ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ മാറ്റങ്ങളുമായി ഇംഗ്ലണ്ട്

സ്റ്റുവർട്ട് ബ്രോഡ്, ബെൻ ഫോക്സ്, മൊയീൻ അലി, ക്രിസ് വോക്സ് എന്നിവരാണ് പകരം എത്തിയ താരങ്ങൾ. 12ആമനായി ഒലി സ്റ്റോണും ടീമിൽ ഉൾപ്പെട്ടു.
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ  മാറ്റങ്ങളുമായി ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ മാറ്റങ്ങളുമായി ഇംഗ്ലണ്ട്. റൊട്ടേഷൻ പോളിസി അനുസരിച്ച് ജെയിംസ് ആൻഡേഴ്സൺ, ജോസ് ബട്‌ലർ, ഡോം ബെസ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ജോഫ്ര ആർച്ചർ പരുക്കേറ്റ് പുറത്തായി.

സ്റ്റുവർട്ട് ബ്രോഡ്, ബെൻ ഫോക്സ്, മൊയീൻ അലി, ക്രിസ് വോക്സ് എന്നിവരാണ് പകരം എത്തിയ താരങ്ങൾ. 12ആമനായി ഒലി സ്റ്റോണും ടീമിൽ ഉൾപ്പെട്ടു.

ഫെബ്രുവരി 13ന് ചെന്നൈയിലാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് 1-0നു മുന്നിലാണ്.

ടെസ്റ്റിൽ 227 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു.

ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com