അരങ്ങേറ്റത്തില്‍ തിളങ്ങി നടരാജന്‍; ഓസീസിനെ 11 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 162 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 150 റ​ണ്‍​സ് മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളു
അരങ്ങേറ്റത്തില്‍ തിളങ്ങി നടരാജന്‍; ഓസീസിനെ 11 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

കാ​ന്‍​ബ​റ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് 11 റ​ണ്‍​സിന്‍റെ ജ​യം. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 162 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 150 റ​ണ്‍​സ് മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളു. ത​ന്‍റെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ന​ട​രാ​ജ​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് പ​ക​രം ക​ണ്‍​ക​ഷ​ന്‍ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ആ​യി എ​ത്തി​യ ച​ഹ​ലു​മാ​ണ് വി​ജ​യ​ശില്‍പികള്‍. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ആ​രോ​ണ്‍ ഫി​ഞ്ചും (35) ഡാ​ര്‍​സി ഷോ​ര്‍​ട്ടും (34) മി​ക​ച്ചൊ​രു ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി പു​റ​ത്തെ​ടു​ത്തു​വെ​ങ്കി​ലും ച​ഹ​ല്‍ ഫി​ഞ്ചി​നെ പു​റ​ത്താ​ക്കു​കാ​യി​രു​ന്നു. അ​ധി​കം വൈ​കാ​തെ സ്മി​ത്തി​നെ(12) ഓ​സ്ട്രേ​ലി​യ​യ്ക്ക് ന​ഷ്ട​മാ​യി. മി​ക​ച്ചൊ​രു ക്യാ​ച്ചി​ലൂ​ടെ സ​ഞ്ജു സാം​സ​ണ്‍ ആ​ണ് താ​ര​ത്തെ പു​റ​ത്താ​ക്കി​യ​ത്. ച​ഹ​ലി​ന് ത​ന്നെ​യാ​യി​രു​ന്നു ര​ണ്ടാം വി​ക്ക​റ്റും.

മാ​ക്സ് വെ​ല്ലി​നെ വീ​ഴ്ത്തി ന​ട​രാ​ജ​ന്‍ ത​ന്‍റെ ആ​ദ്യ ട്വി​ന്‍റി-20 വി​ക്ക​റ്റ് നേ​ടി. പി​ന്നാ​ലെ ഷോ​ര്‍​ട്ടി​നെ​യും ന​ട​രാ​ജ​ന്‍ മ​ട​ക്കി. ഓ​സ്ട്രേ​ലി​യ​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി​രു​ന്ന മോ​യി​സ​സ് ഹെ​ന്‍​റി​ക്സി​നെ (30) ച​ഹാ​ര്‍ വീ​ഴ്ത്തി​യ​തോ​ടെ ഇ​ന്ത്യ വി​ജ​യം ഉ​റ​പ്പി​ച്ചു.

ഇ​ന്ത്യ​യ്ക്കാ​യി ന​ട​രാ​ജ​നും യു​വേ​ന്ദ്ര ച​ഹ​ലും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. ദീ​പ​ക് ച​ഹാ​ര്‍ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുലാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. 40 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 51 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.

പിന്നീട് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ സ്‌കോര്‍ 161-ല്‍ എത്തിച്ചത്. 23 പന്തുകള്‍ നേരിട്ട ജഡേജ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 44 റണ്‍സുമായി പുറത്താകാതെ നിന്നു.

രാഹുല്‍ നല്‍കിയ മികച്ച തുടക്കം മധ്യനിരയ്ക്ക് മുതലാക്കാന്‍ സാധിക്കാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മലയാളി താരം സഞ്ജു സാംസണാണ് മധ്യനിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.

തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജുവിനെ 12-ാം ഓവറിലെ ആദ്യ പന്തില്‍ മോയസ് ഹെന്റിക്വസ് മടക്കുകയായിരുന്നു. 15 പന്തില്‍ നിന്ന് ഒന്ന് വീതം സിക്‌സും ഫോറുമടക്കം 23 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ (1) നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്ക് ധവാന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

വൈകാതെ ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും മടങ്ങി. പിന്നീടെത്തിയ മനീഷ് പാണ്ഡെ നിലയുറപ്പിക്കാന്‍ പാടുപെട്ടു. എട്ടു പന്തുകള്‍ നേരിട്ട പാണ്ഡെ രണ്ടു റണ്‍സുമായി സാംപയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

അര്‍ധ സെഞ്ചുറി നേടിയ രാഹുലിനെ മടക്കി 14-ാം ഓവറില്‍ ഹെന്റിക്വസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. കഴിഞ്ഞ മത്സരത്തിലെ താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 15 പന്തില്‍ ഒരു സിക്‌സര്‍ സഹിതം 16 റണ്‍സ് മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാനായത്.

അവസാനങ്ങളില്‍ രവീന്ദ്ര ജഡേജ പുറത്തെടുത്ത പ്രകടനാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. ദീപക് ചാഹര്‍ (0) ജഡേജയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.

ഹെന്റിക്വെസിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആഡം സാംപ, സ്വെപ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com