ബോക്‌‌സിങ് ഡേ ടെസ്റ്റിൽ മികച്ച കളിക്കാരന് പ്രത്യേക സമ്മാനമൊരുക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യ - ഓസ്‌ട്രേലിയ ബോക്‌‌സിങ് ഡേ ടെസ്റ്റിൽ മികച്ച കളിക്കാരന് പ്രത്യേക സമ്മാനമൊരുക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ.
ബോക്‌‌സിങ് ഡേ ടെസ്റ്റിൽ മികച്ച കളിക്കാരന് പ്രത്യേക സമ്മാനമൊരുക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

മെല്‍ബണ്‍: ക്രിസ്മസിന്റെ പിറ്റേദിവസം നടക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ബോക്‌‌സിങ് ഡേ ടെസ്റ്റിൽ മികച്ച കളിക്കാരന് പ്രത്യേക സമ്മാനമൊരുക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബോക്‌സിങ് ഡേ ടെസ്റ്റിലെ ഏറ്റവും മികച്ച കളിക്കാരന് ഒരു പ്രത്യേക സമ്മാനം നല്‍കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. മികച്ച താരത്തിന് മുല്ലഗ് മെഡലാണ് സമ്മാനിക്കുന്നത്.

1868ല്‍ ഓസീസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ ഇതിഹാസ താരം ജോണി മുല്ലഗിന്റെ സ്മരണാര്‍ഥമാണ് മെഡല്‍ നല്‍കുന്നത്. 1868ല്‍ മുല്ലഗിന്റെ നേതൃത്വത്തിലുള്ള ടീമാണ് ആദ്യ അന്താരാഷ്ട്ര പര്യടനം നടത്തിയ ഓസ്‌ട്രേലിയന്‍ സംഘം. ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത് ഈ നാണക്കേടിന് പകരം വീട്ടാൻ ആകും. ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 36 രണ്ടിനാണ് ഓൾഔട്ട് ആയത്. അതേസമയം, സ്വന്തം മണ്ണിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയ. രണ്ടാം ടെസ്റ്റ് 26 മുതലാണ് തുടങ്ങുക

Related Stories

Anweshanam അന്വേഷണം
www.anweshanam.com