ഓസീസിനെതിരെ ആശ്വാസ വിജയം തേടി ഇന്ത്യ

ഷ​ർ​ദു​ൽ ഠാ​കു​റും അ​ര​ങ്ങേ​റ്റം കാ​ത്തി​രി​ക്കു​ന്ന യോ​ർ​ക്ക​ർ സ്​​പെ​ഷ​ലി​സ്​​റ്റ്​ ടി. ​ന​ട​രാ​ജ​നും ക​ളി​ച്ചേ​ക്കും
ഓസീസിനെതിരെ ആശ്വാസ വിജയം തേടി ഇന്ത്യ

കാ​ൻ​ബ​റ: ഏ​ക​ദി​ന പ​ര​മ്പ​രയിലെ ആശ്വാസ വിജയം തേടി ഇന്ത്യ ഇന്ന് ആ​സ്​​ട്രേ​ലി​യക്ക് എതിരെ മത്സരത്തിനിറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ച്​ ഓ​സീ​സ്​ നേ​ര​ത്തേ​ത​ന്നെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​സ്​​ട്രേ​ലി​യ​ൻ മ​ണ്ണി​ൽ 20 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ ​'വൈ​റ്റ്​​വാ​ഷ്​' ഒ​ഴി​വാ​ക്കു​ക എ​ന്ന വെ​ല്ലു​വി​ളി​ക്കി​ടെ​യാ​ണ്​ ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

ബൗ​ളി​ങ്ങാ​ണ് ഇന്ത്യയുടെ​ ഏ​റ്റ​വും വെ​ല്ലു​വി​ളി. ജ​സ്​​പ്രീ​ത്​ ബും​റ​യും ന​വ​ദീ​പ്​ സെ​യ്​​നി​യും യു​സ്​​വേ​ന്ദ്ര ച​ഹ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഓസീസ് ബാറ്റിങ് കരുത്തിന് മുന്നിൽ തളരുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. അതിനാൽ ഇന്ന് ഇവരുടെ കാര്യത്തിൽ മാറ്റം പ്രതീക്ഷിക്കാം. ബും​റ​ക്കും സെ​യ്​​നി​ക്കും ഇ​ന്ത്യ വി​ശ്ര​മം ന​ൽ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​ങ്ങ​നെ​യെ​ങ്കി​ൽ ഷ​ർ​ദു​ൽ ഠാ​കു​റും അ​ര​ങ്ങേ​റ്റം കാ​ത്തി​രി​ക്കു​ന്ന യോ​ർ​ക്ക​ർ സ്​​പെ​ഷ​ലി​സ്​​റ്റ്​ ടി. ​ന​ട​രാ​ജ​നും ക​ളി​ച്ചേ​ക്കും. ഓ​സീ​സ്​ മു​ൻ​നി​ര​ക്കെ​തി​രെ, പ്ര​ത്യേ​കി​ച്ച്​ സ്​​റ്റീ​വ്​ സ്​​മി​ത്തി​നെ​തി​രെ എ​ങ്ങ​നെ പ​ന്തെ​റി​യു​മെ​ന്ന്​ ഒ​രു ധാ​ര​ണ​യു​മി​ല്ലാ​തെ​യാ​ണ്​ ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ക​ളി​ച്ച​ത്.

അ​തേ​സ​മ​യം, ഓ​സീ​സ്​ നി​ര​യി​ൽ ഡേ​വി​ഡ്​ വാ​ർ​ണ​റും പാ​റ്റ്​ ക​മ്മി​ൻ​സും പു​റ​ത്താ​യ​താ​ണ്​ കാ​ര്യ​മാ​യ മാ​റ്റം. വാ​ർ​ണ​ർ​ക്ക്​ പ​ക​ര​ക്കാ​ര​നാ​യി ഡാ​ർ​സി ഷോ​ർ​ടാ​വും ക​ളി​ക്കു​ക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com