ടി20 : ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര

ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും രോഹിത് ശർമയും അർധ സെഞ്ചുറി നേടി
ടി20 : ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര

അ​ഹ​മ്മ​ദാ​ബാ​ദ്: ഇംഗ്ലണ്ടിനെതിരായ ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ല്‍ ഇന്ത്യയ്ക്ക് (3-2) പരമ്പര. അഞ്ചാം ട്വന്റി-20 യിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 36 റൺസിന് തോൽപ്പിച്ചു.

ഇ​ന്ത്യ 20 ഓ​വ​റി​ല്‍ 224 റ​ണ്‍​സ് ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ 200 പോ​ലും ക​ട​ക്കാ​നാ​കാ​തെ ഇം​ഗ്ല​ണ്ട് വി​യ​ര്‍​ത്തു. 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 188 റ​ണ്‍​സെ​ടു​ക്കാ​നെ ഇം​ഗ്ല​ണ്ടി​ന് ക​ഴി​ഞ്ഞു​ള്ളു.

ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും രോഹിത് ശർമയും അർധ സെഞ്ചുറി നേടി.

ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇന്ത്യ മാറ്റം വരുത്തി. കെ.എൽ.രാഹുലിന് പകരം ഫാസ്റ്റ് ബൗളർ ടി.നടരാജനാണ് ഇത്തവണ ഇന്ത്യൻ ടീമിൽ ഇടം നേടിയത്.

ഇ​തോ​ടെ പ​ര​മ്ബ​ര ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്ബ​ര​യി​ല്‍ ഇ​ന്ത്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും ഇം​ഗ്ല​ണ്ട് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com