പെനാല്‍റ്റി ഗോളില്‍ ഒഡിഷയെ തകര്‍ത്ത് ഹൈദരാബാദ് എഫ്.സി

5-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന്റെ വിജയ ഗോള്‍ നേടിയത്
 പെനാല്‍റ്റി ഗോളില്‍ ഒഡിഷയെ തകര്‍ത്ത് ഹൈദരാബാദ് എഫ്.സി

ഐ എസ് എലിൽ ഒഡീഷ എഫ്സിക്കെതിരെ ഹൈദരാബാദ് എഫ്സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദ് വിജയിച്ചത്. 35-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന്റെ വിജയ ഗോള്‍ നേടിയത്.

മത്സരത്തിൽ കൃത്യമായ മേധാവിത്വം ഉണ്ടായിരുന്ന ഹൈദരാബാദ് കളത്തിൽ മികച്ച ഒത്തിണക്കം കാട്ടി. തുടക്കം മുതൽ ഒഡീഷ ഗോൾമുഖം വിറപ്പിച്ച അവർ നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. ക്ലോസ് ഷേവുകളും സേവുകളും ഒരുപോലെ ഹൈദരാബാദിനു വിലങ്ങുതടിയാവുന്നതിനിടെ 35ആം മിനിട്ടിൽ നിർണായക ഗോളെത്തി. ഒഡീഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലറിന്റെ ഒരു ഹാൻഡ് ബോളിൽ നിന്ന് ലഭിച്ച പെനാൽറ്റി അരിഡാനെ സൻ്റാന അനായാസം വലയിലെത്തിക്കുകയായിരുന്നു.

ഹൈദരാബാദ് നിരയില്‍ ഹാളിചരണ്‍ നര്‍സാരിയുടെയും പകരക്കാരനായി എത്തിയ ലിസ്റ്റന്‍ കൊളാകോയുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്. ഹൈദരാബാദിന്റെ നിരവധി മുന്നേറ്റങ്ങളില്‍ നിര്‍ണായകമായത് ലിസ്റ്റന്റെ പ്രകടനമായിരുന്നു. ഹൈദരാബാദിന്റെ മുന്നേറ്റത്തില്‍ പലപ്പോഴും ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ്ങാണ് ഒഡിഷയ്ക്ക് രക്ഷകനായി ഉണ്ടായത്.

18 ഷോട്ടുകളാണ് ഹൈദരാബാദ് താരങ്ങളുടെ ബൂട്ടില്‍ നിന്നും പിറന്നത്. മറുപടിയായി വെറും ഏഴ് ഷോട്ടുകള്‍ മാത്രമേ ഒഡിഷയുടെ പക്കല്‍ നിന്നും ഉണ്ടായുള്ളൂ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com