ബ്ലാ​സ്റ്റേ​ഴ്സി​ന് വീണ്ടും തോല്‍വി

എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് ബ്ലാ​സ്റ്റേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു
ബ്ലാ​സ്റ്റേ​ഴ്സി​ന് വീണ്ടും തോല്‍വി

മോ​ര്‍​മു​ഗാ​വോ: ഐ​എ​സ്‌എ​ലി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വീണ്ടും തോല്‍വി. എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് ബ്ലാ​സ്റ്റേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ഗോ​ള്‍ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് നാ​ല് ഗോ​ളു​ക​ള്‍ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. 56, 63 മി​നി​റ്റു​ക​ളി​ല്‍ സ​ന്‍​ഡാ​സ​യും അ​രി​ദ​നെ സ​ന്‍റാ​ന (86) ജാ​വോ വി​ക്ട​ര്‍ (90) എ​ന്നി​വ​രും ഹൈ​ദ​രാ​ബാ​ദി​നാ​യി ല​ക്ഷ്യം ക​ണ്ടു. മോ​ശം പ്ര​തി​രോ​ധ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ത്ത​വ​ണ​യും വ​ന്‍ പ​രാ​ജ​യം ഒ​രു​ക്കി​യ​ത്.

സീ​സ​ണി​ലെ എ​ട്ടാം പ​രാ​ജ​യ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റേ​ത്. തോ​ല്‍​വി​യോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന​ക്കാ​രാ​യി തു​ട​രും. ഹൈ​ദ​രാ​ബാ​ദ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com