ലോകകപ്പ് ഫൈനല്‍ ഒത്തുകളി വിവാദം; കൂടുതല്‍ തെളിവുകൾ നൽകാമെന്ന്​ ​ഐ.സി.സിയോട് ശ്രീലങ്കന്‍ മന്ത്രി
Sports

ലോകകപ്പ് ഫൈനല്‍ ഒത്തുകളി വിവാദം; കൂടുതല്‍ തെളിവുകൾ നൽകാമെന്ന്​ ​ഐ.സി.സിയോട് ശ്രീലങ്കന്‍ മന്ത്രി

കേസ്​ അന്വേഷണം പെട്ടന്ന്​ തീർക്കാനായി ഉന്നതരിൽ ചിലർ ഭീമൻ തുകയിറക്കിയിട്ടണ്ടെന്ന്‍ മന്ത്രി ആരോപിച്ചു

By News Desk

Published on :

കൊളംബോ: 2011 ലോകകപ്പ്​ ​ഒത്തുകളി വിവാദത്തില്‍ ശ്രീലങ്കന്‍ പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ വീണ്ടും ആരോപണവുമായി മുൻ ശ്രീലങ്കൻ കായികമന്ത്രി മഹീന്ദാനന്ദ അലുത്​ഗമാഗെ രംഗത്ത്. ഫൈനല്‍ ഒത്തുകളിയാണെന്ന്​ തെളിയിക്കാനുള്ള നിരവധി തെളിവുകൾ താൻ ​െഎ.സി.സിക്ക്​ വാഗ്​ദാനം ചെയ്​തിരുന്നുവെന്ന്​​ അലുത്​ഗമാഗെ അറിയിച്ചു.

ഇന്ത്യയ്ക്ക് ലോകകപ്പ് ശ്രീലങ്ക വിട്ടുനല്‍കുകയായിരുന്നുവെന്ന ആരോപണത്തില്‍ വേണ്ടത്ര തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് മന്ത്രി മഹിന്ദാനന്ദ അലുത്ഗമേഗ കൂടുതല്‍ തെളിവ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നത്.

ഇപ്പോഴത്തെ ​െഎ.സി.സി അഴിമതി വിരുദ്ധ സമിതി തലവനായ അലക്​സ്​ മാർഷലിന്​​ ഒത്തുകളിയുമായി ബന്ധപ്പെട്ട്​ വിവരം നൽകിയിരുന്നു. മത്സരം ലങ്ക ഇന്ത്യക്ക്​ വിറ്റതാണെന്നതിനുള്ള തെളിവുകളും വാഗ്​ദാനം ചെയ്​തു. പോലീസ്​ താൻ നൽകിയ പരാതി അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടതോടെ, ലങ്കൻ പ്രസിഡൻറിനോട്​ കേസ്​ പുനഃപരിശോധിക്കാൻ ​െഎ.സി.സിയിൽ സമ്മർദ്ദം ചെലുത്താനും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ശ്രീലങ്കന്‍ മാധ്യമായ ന്യൂസ്‌ ഫസ്റ്റിനോട്‌ പറഞ്ഞു. കേസ്​ അന്വേഷണം പെട്ടന്ന്​ തീർക്കാനായി ഉന്നതരിൽ ചിലർ ഭീമൻ തുകയിറക്കിയിട്ടണ്ടെന്നും അലുത്​ഗമാഗെ ആരോപിച്ചു.

അതേസമയം, ഒത്തുകളിയാരോപണത്തിൽ അന്വേഷണം നടത്തില്ലെന്നാണ്​ ​െഎ.സി.സി അറിയിച്ചത്​. മതിയായ തെളിവുകൾ ഇതുവരെ ആർക്കും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്​ അവർ വ്യക്​തമാക്കിയത്​.

Anweshanam
www.anweshanam.com